വൈ​ദ്യു​ത വാ​ഹ​ന രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കാ​ൻ സാ​ധ്യ​ത! നൂ​ത​ന ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

കോ​ത​മം​ഗ​ലം: വൈ​ദ്യു​ത വാ​ഹ​ന രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മാ​യി കോ​ത​മം​ഗ​ലം എം​ബി​റ്റ്സ് എ​ൻ​ജി​നീ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ.

ശ​ബ്ദം കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന വൈ​ദ്യു​ത കാ​റും വാ​ഹ​ന​ത്തി​ൽ​നി​ന്നു വൈ​ദ്യു​ത പ​വ​ർ ലൈ​നി​ലേ​ക്ക് വൈ​ദ്യു​തി ന​ൽ​കാ​ൻ ക​ഴി​യു​ന്ന വെ​ഹി​ക്കി​ൾ ടു ​ഗ്രി​ഡ് സം​വി​ധാ​ന​വു​മു​ള്ള കാ​റു​മാ​ണ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​വ​ർ നി​ർ​മി​ച്ച വാ​ഹ​നം പു​നെ​യി​ൽ ന​ട​ന്ന കെ​പി​ഐ​ടി രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. കൂ​ടാ​തെ 5000 ത്തി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു യോ​ഗ്യ​ത നേ​ടു​ക​യും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ഏ​ഴാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ നൂ​ത​ന ആ​ശ​യ​ത്തി​ന് സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ട് ക​ന്പ​നി​ക​ൾ വ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​യി.

പ​ഴ​യൊ​രു മാ​രു​തി കാ​റി​ലാ​ണ് ശ​ബ്ദം കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന വാ​ഹ​നം ഇ​വ​ർ സ​ജ്ജ​മാ​ക്കി​യ​ത്. കാ​റി​ന്‍റെ എ​ൻ​ജി​ൻ ഭാ​ഗം മാ​റ്റി പ​ക​രം 10 കി​ലോ വാ​ട്ട് ശേ​ഷി​യു​ള്ള ബി​എ​ൽ​ഡി​സി മോ​ട്ടോ​ർ വ​ച്ചാ​ണ് റെ​ട്രോ​ഫി​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക് കാ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ശ​ബ്ദം കൊ​ണ്ടോ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചോ ഈ ​വാ​ഹ​ന​ത്തെ 100 മീ​റ്റ​റി​നു​ള്ളി​ൽ നി​ന്നു നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. പ​ഴ​യ വാ​ഹ​ന​ത്തി​ന്‍റെ ഗി​യ​ർ ബോ​ക്സ് നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും കൂ​ടു​ത​ൽ പ​വ​ർ ന​ൽ​കാ​നാ​കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

നാ​ല് മ​ണി​ക്കൂ​ർ​കൊ​ണ്ട് ഫു​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വാ​ഹ​നം ഒ​റ്റ ചാ​ർ​ജി​ങ്ങി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാ​നാ​കും. മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത വ​രെ വാ​ഹ​ന​ത്തി​ന് കൈ​വ​രി​ക്കാ​നാ​കും.

പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം സം​വി​ധാ​നം ഘ​ടി​പ്പി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​യ​ർ​ന്ന പെ​ട്രോ​ൾ വി​ല​യി​ൽ​നി​ന്നു മു​ക്തി നേ​ടു​ന്ന​തി​നും കി​ലോ​മീ​റ്റ​റി​ന് ഒ​രു രൂ​പ​യി​ൽ താ​ഴെ യാ​ത്ര ചെ​യ്യു​വാ​നും സാ​ധി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വൈ​ദ്യു​തി ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക അ​പ്രാ​യോ​ഗി​ക​മാ​യ​തി​നാ​ൽ ഇ​തി​നു​ള്ള പ​രി​ഹാ​ര​മാ​യി വെ​ഹി​ക്കി​ൾ ടു ​ഗ്രി​ഡ് സം​വി​ധാ​ന​മു​ള്ള കാ​റും ഇ​വ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു.

പൂ​ർ​ണ​മാ​യും സൗ​രോ​ർ​ജം​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഈ ​വാ​ഹ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മ​റ്റ് ചി​ല​വു​ക​ൾ ഒ​ന്നും ത​ന്നെ ഇ​ല്ലാ​യെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

അ​ധ്യാ​പ​ക​രാ​യ അ​രു​ണ്‍ എ​ൽ​ദോ ഏ​ലി​യാ​സ്, ബേ​സി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഫ്സ​ൽ ഇ​ബ്രാ​ഹിം, ജി​റ്റോ എ​ൽ​ദോ​സ്, അ​ല​ക്സ് പോ​ൾ, ജി​ബി​ൻ ബേ​ബി, അ​മ​ൽ എ​ലി​യാ​സ്, എ​ൻ.​ടി. സ്റ്റെ​ബി​ൻ, ജേ​ക്ക​ബ് രാ​ജു, വ​ർ​ഗീ​സ് സാ​ബു, ആ​ൽ​ബി​ൻ ത​ങ്ക​ച്ച​ൻ, ഗ​ണേ​ഷ് ശ്രീ​ധ​ർ എ​ന്നി​വ​രാ​ണ് ഈ ​ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ക്ക് പി​ന്നി​ൽ.

Related posts

Leave a Comment