ലോകത്തെല്ലാവര്‍ക്കും ഒരുപോലെ എക്കാലവും ആവശ്യമുള്ള ഒന്നാണ് വൈദ്യുതി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ എല്ലാവീടുകളിലും അനുദിനം വര്‍ദ്ധിച്ചുവരുന്നതിനാല്‍ എല്ലാവര്‍ക്കും ഇന്ന് വൈദ്യുതി ചാര്‍ജ് വളരെക്കൂടുതലുമാണ്. ഉപയോഗിക്കുന്ന സമയകത്ത് വൈദ്യുതി അനാവശ്യമായി പാഴാക്കുന്നത് ഒഴിവാക്കണം എന്ന് ആഗ്രഹിച്ചാലും പലര്‍ക്കും സാധിക്കാറില്ല. അവസാനം ബില്‍ വന്നുകഴിയുമ്പോള്‍ മാത്രമാണ് പലരും ഇതേക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ ചെറുതും നിസാരവുമെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ വൈദ്യുതി ബില്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതേയുള്ളു എന്നാണ് അനുഭവസ്ഥരും വിദഗ്ധരുമടക്കം സാക്ഷ്യപ്പെടുത്തുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം..
വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ചില മാര്‍ഗങ്ങള്‍…
1 . സാധാരണ (നീളമുള്ള) ട്യൂബ് ലൈറ്റിന്റെ ചോക്കുകള്‍. രണ്ടു തരം ചോക്കുകള്‍ ഇന്നു കിട്ടും, സാധാരണ ചോക്കും, ഇലക്ട്രോണിക് ചോക്കും. സാധാരണ ചോക്കുകള്‍ ഒരു ട്യുബിനു 30-40 വാട്ട് വരെ ഉപയോഗിക്കുന്നു. എന്നാല്‍ ഇലക്ട്രോണിക് ചോക്കാണെങ്കില് ഇതു 20-30 വാട് വരെ ആയി കുറക്കാന്‍ കഴിയും. അതുകൊണ്ടു പുതിയ ട്യുബ് ലൈറ്റുകള്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഇലക്ട്രോണിക് ചോക്കുള്ളത് വാങ്ങുക. പഴയതിന്റെ ചോക്കോ മറ്റോ തകരാറിലാകുമ്പോള്‍ ഇലക്ട്രോണിക് ചോക്ക് മാറ്റി സ്ഥാപിക്കുക. ഇലക്ട്രോണിക് ചോക്കുപയോഗിച്ചാല്‍ വിളക്കുകള്‍ മിന്നുന്നത് ഒഴിവാക്കാം. അവ ചൂടാകാത്തത് കൊണ്ട് എ സി യുടെ ഉപയോഗവും കുറയും.
2 . ഇലക്ട്രോണിക് ഫാന്‍ റെഗുലേട്ടര്‍ ഉപയോഗിക്കുക. വേഗത കുറഞ്ഞാലും ഇല്ലെങ്കിലും എടുക്കുന്ന വൈദ്യുതിയില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ ഇലക്ട്രോണിക് റെഗുലേടര്‍ അധികം വൈദ്യുതി നഷ്ടം വരുന്നില്ല. അത് ചൂടാവുകയും ഇല്ല. ഉര്‍ജനഷ്ടം കുറയുന്നു. കുറഞ്ഞ വേഗതയില്‍ കുറഞ്ഞ ഊര്‍ജം ചിലവാകും, ഇത്തരം റെഗുലേടറില്‍. അത് കൊണ്ടു കഴിവതും ഇലക്ട്രോണിക് റെഗുലേടര്‍ ഉപയോഗിക്കു ചെലവ് ഏതാണ്ട് നാലിരട്ടിയാകുമെങ്കലും ക്രമേണ നഷ്ടം ലാഭമായി മാറും .
3. ബള്‍ബുകളുടെ വോള്‍ട്ടേജ് ശ്രദ്ധാപൂര്‍വ്വം കുറയ്ക്കുക. ചില ബള്‍ബുകള്‍, പ്രത്യേകിച്ചും രാത്രി മുഴുവന്‍ കത്തുന്നവ, (ഉദാഹരണത്തിന് കോണിപ്പടിയിലെ വിളക്ക്) കഴിവതും കുറഞ്ഞ വാട്ടുള്ളതാകുക. ആവശ്യത്തിനു വെളിച്ചം കിട്ടാന്‍ മാത്രം. അതുപോലെ ഗേറ്റ് ലാംപും പുറത്തേയ്ക്കുള്ള മറ്റു വിളക്കുകളും കഴിവതും വോള്‍ട്ടേജ് കുറച്ചാല്‍ ലാഭമുണ്ടാകും.
4. പകല്‍ സമയത്ത് വിളക്കുകള്‍ ഉപയോഗിക്കേണ്ടി വരാത്ത വിധം പകല്‍ വെളിച്ചം കിട്ടുന്ന രീതിയില്‍ മുറികളുടെ ജനാലയും മറ്റും തുറന്നിടുക. ജനാല വിരികള്‍ വെളിച്ചം കടത്തി വിടുന്ന രീതിയിലുള്ളത് തെരഞ്ഞെടുക്കുക. കഴിയുമെങ്കില്‍ സൂര്യ പ്രകാശം കടക്കുവാന്‍ കണ്ണാടി ഓടുകള്‍ പതിക്കുക, നിര്‍മാണസമയത്ത് തന്നെ.
5. ഇപ്പോള്‍ 36 വാട്ടിന്റെ ട്യുബ് ലൈറ്റുകള്‍ ലഭ്യമാണ്. അടുത്ത തവണ ട്യുബ് വാങ്ങുമ്പോള്‍ 36 വാട്ട് എന്ന് പറഞ്ഞു വാങ്ങുക, 40 വാട്ടിനു പകരം. ചിലപ്പോള്‍ കുറഞ്ഞ വാട്ടിന്റെ ട്യുബിന്റെ കൂടെ പഴയ ചോക്ക് ചൂടായേക്കാം, അങ്ങനെയാണെങ്കില്‍ രണ്ടും മാറുകയാണ് നല്ലത്.
6. വിവിധ മുറികളില്‍ ആവശ്യത്തിനു മാത്രം പ്രകാശം തരുന്ന വിളക്കുകള്‍ ഉപയോഗിക്കുക. ഉദാഹരണത്തിന് കിടപ്പ് മുറിയില്‍ പ്രകാശം കുറച്ചുമതി. എന്നാല്‍ സ്വീകരണമുറിയിലും പഠനമുറിയിലും നല്ല പ്രകാശം വേണം. പഠനമുറിയില്‍ ഒറ്റക്കാണെങ്കില്‍ മേശവിളക്കാണു നല്ലത്.
7. വിളക്കുകളുടെ ഷേഡും മാറും വൃത്തിയായി സൂക്ഷിക്കുക. എന്നാല്‍ വെളിച്ചക്കുറവ് അനുഭവപ്പെടുകയില്ല.
8. വലിയവരും ചെറിയവരും വ്യത്യാസമില്ലാതെ ഊര്‍ജത്തിന്റെ ഉപയോഗത്തെപ്പറ്റിയും ദുരുപയോഗത്തെപ്പറ്റിയും ബോധവാന്മാരായിരിക്കുക. മുറിയില്‍ നിന്നു പുറത്തു പോകുമ്പോള്‍ അറിയാതെ തന്നെ സ്വിച്ചിലേക്ക് കൈ എത്തുന്നത് ശീലം ആകുന്നതു വരെ.
9. സീറോ ബള്‍ബുകള്‍ എന്ന ആന്റി ഹീറോ
15 മുതല്‍ 28 വരെ വാട്ടിന്റെ കളര്‍ ബള്‍ബുകളാണ് സീറോ ബള്‍ബ് എന്ന് അറിയപ്പെടുന്നത്. പ്രകാശം കുറഞ്ഞതിനാല്‍ ഒട്ടും വൈദ്യുതി ചെലവില്ല എന്ന മിഥ്യാധാരണയാണ് ഈ ബള്‍ബിനെക്കുറിച്ച്. പല നിറത്തില്‍ ചായം കൊടുക്കുകവഴി പ്രകാശത്തെ തടഞ്ഞുനിര്‍ത്തുന്ന ഇത്തരം ബള്‍ബുകള്‍ രണ്ടു മാസത്തേക്ക് 21.6 യൂണിറ്റില്‍ അധികം വൈദ്യുതി ഉപയോഗിക്കുന്നു. ഇതിന്റെ സ്ഥാനത്ത് ഒരു വാട്ടിന്റെ LED (Light Emitting Diodes) ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതി ഉപയോഗം വെറും 1.5 യൂനിറ്റായി ചുരുക്കാം.
10. സി.എഫ്.ല്‍ ഉപയോഗിക്കുക
11-ട്യൂബ് ലൈറ്റുകളും കോംപാക്ട് ഫ്‌ളൂറസന്റ് ലാമ്പും (സി.എഫ്.എല്‍) മാത്രം ഉപയോഗിക്കുക. സാധാരണ ബള്‍ബുകള്‍ (ഇന്‍കാന്‍ഡെസന്റ്) വൈദ്യുതിയുടെ 10 ശതമാനം മാത്രമാണ് വെളിച്ചമാക്കുന്നത്. ബാക്കി ചൂട് രൂപത്തില്‍ നഷ്ടപ്പെടുകയാണ്.
12-ട്യൂബുകള്‍ക്ക് നിലവാരമുള്ള ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക.
13- ആവശ്യമായ സ്ഥലത്തേക്കു മാത്രം പ്രകാശം കേന്ദ്രീകരിക്കുന്ന റിഫ്‌ളക്ടര്‍ സി.എഫ്.എല്‍ ഉപയോഗിക്കുക. പഠനമുറിയിലും അടുക്കളയിലും ഈ രീതി പരീക്ഷിക്കാം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1 -പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ലഭിക്കത്തക്കവിധം ജനാലകള്‍ തുറന്നിടുക. ഇളം നിറത്തിലുള്ള പെയിന്റ് വീടിന്റെ ഉള്‍വശത്ത് ഉപയോഗിക്കുക.
2-കര്‍ട്ടനുകള്‍ നീക്കിയിടാവുന്നവ മാത്രം ഉപയോഗിക്കുക. ലൈറ്റുകളും ഫാനുകളും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ഓഫ് ചെയ്യുക.
3-വീടിനു പുറത്തെ ലൈറ്റുകളില്‍ ഒന്നു മാത്രം ഉപയോഗിക്കുക. കോമ്പൗണ്ട് വാളിലെ ലൈറ്റുകളില്‍ കുറച്ചുമാത്രം പ്രകാശിപ്പിക്കുക. (ഒന്നോ രണ്ടോ).
4-ടി.വി, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ബോര്‍ഡില്‍ ഓഫ് ചെയ്യുക. റിമോട്ട് വഴി ഓഫ് ചെയ്താല്‍ വൈദ്യുതി (5 W) നഷ്ടമായിക്കൊണ്ടിരിക്കും.
5-ഊര്‍ജ കാര്യക്ഷമത കൂടിയ ബി.ഇ.ഇ സ്റ്റാര്‍ ലേബലുകള്‍ (4, 5 Star) ഉള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക.
6- റഫ്രിജറേറ്റര്‍ ആവശ്യത്തിനു മാത്രം വലുപ്പമുള്ള 5 star ലേബലുള്ളത് ഉപയോഗിക്കുക.
7-റഫ്രിജറേറ്ററിന്റെ വാതില്‍ ഭദ്രമായി അടക്കുക.
8-റഫ്രിജറേറ്ററിനുള്ളിലെ തെര്‍മോസ്റ്റാറ്റ് (റെഗുലേറ്റര്‍) ആവശ്യത്തിന്നനുസരിച്ച് ക്രമീകരിക്കുക.
9-റഫ്രിജറേറ്ററിനകത്ത് ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. ഇടക്കിടെ റഫ്രിജറേറ്റര്‍ തുറക്കാതിരിക്കുക.
10-ഫ്രീസര്‍ ഇടക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുക.
11-ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ റഫ്രിജറേറ്ററില്‍ കുത്തിനിറക്കാതിരിക്കുക, കൂടാതെ വൈകുന്നേരം 6 മുതല്‍ 10 വരെ റഫ്രിജറേറ്റര്‍ ഓഫ് ചെയ്തുവെക്കുക.
12ഇസ്തിരിപ്പെട്ടി ഓട്ടോമാറ്റിക് ഉപയോഗിക്കുക.
13-ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇസ്തിരിയിടുക.
14-ഇസ്തിരി ഇടുമ്പോള്‍ മറ്റു ജോലികള്‍ക്ക് പോകാതിരിക്കുക