ബില്ല് ഇത്രയും കൂടുന്നതിന് മുന്നേ കട്ട് ചെയ്യാമിരുന്നില്ലേ..!  ത​ളി​ക​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ൾ​ക്കു 12 വർഷത്തെ വൈദ്യുതി ബില്ല് ‌‌; ഒപ്പം ഭീഷണിയും…


മം​ഗ​ലം​ഡാം : വ​ന​ത്തി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് കൂ​ടാ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് 30,000വും 40,000 ​വും രൂ​പ വ​രു​ന്ന ക​റ​ന്‍റ് ബി​ൽ.

ക​ട​പ്പാ​റ​ക്ക​ടു​ത്ത ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ൾ​ക്കാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന ക​റ​ന്‍റ് ബി​ൽ വ​ന്നി​ട്ടു​ള്ള​ത്.
2008ൽ ​കോ​ള​നി​യി​ൽ ക​റ​ന്‍റ് ക​ണ​ക്ഷ​ൻ വ​ന്ന​തു മു​ത​ൽ പ​ന്ത്ര​ണ്ടു​വ​ർ​ഷ​ത്തെ ബി​ൽ ഒ​ന്നി​ച്ചാ​ണ് വീ​ട്ടു​കാ​ർ​ക്ക് ന​ല്കി​യി​ട്ടു​ള്ള​ത്.

കു​ടി​ശി​ക തു​ക മു​ഴു​വ​ൻ ഉ​ട​ൻ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ടെ​ന്ന് ഉൗ​രു​മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

എ.​കെ. ബാ​ല​ൻ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് കോ​ള​നി​യി​ൽ ക​റ​ന്‍റ് എ​ത്തി​യ​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ത്.

ക​റ​ന്‍റ് ബി​ൽ അ​ട​യ്ക്കേ​ണ്ട അ​തെ​ല്ലാം സ​ർ​ക്കാ​ർ നോ​ക്കി​ക്കൊ​ള്ളാം എ​ന്ന് പ​റ​ഞ്ഞ ഉ​റ​പ്പി​ലാ​ണ് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ കൊ​ണ്ടു മ​റ​ച്ച കു​ടി​ലു​ക​ളി​ൽ ക​ണ​ക്ഷ​ൻ ന​ൽ​കി​യ​ത്.

മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഉ​റ​പ്പു ന​ല്കി​യ​തി​നാ​ൽ ഓ​രോ മാ​സം വ​രു​ന്ന ക​റ​ന്‍റ് ബി​ൽ ആ​രും അ​ട​ച്ചി​ല്ല.ഇ​ത്ര​യും വ​ർ​ഷ​ത്തെ ബി​ൽ കു​ടി​ശി​ക ഉ​ള്ള​പ്പോ​ൾ ഇ​തി​നു മു​ന്നേ ക​റ​ന്‍റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​താ​ക്കാ​മാ​യി​രു​ന്നി​ല്ലേ എ​ന്നാ​ണ് കോ​ള​നി​ക്കാ​ർ ചോ​ദി​ക്കു​ന്ന​ത്.

എ​ന്തി​നാ​ണ് ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ ക​റ​ന്‍റ് ന​ല്കി കാ​ത്തി​രു​ന്നു എ​ന്ന ചോ​ദ്യ​വും പ്ര​സ​ക്ത​മാ​ണ്. എ​ല്ലാ വീ​ടു​ക​ളി​ലും ക​റ​ന്‍റ് എ​ത്തി​ച്ചു എ​ന്ന് ക​ണ​ക്കു​ണ്ടാ​ക്കാ​ൻ വൈ​ദ്യു​തി എ​ത്തി​ച്ച് പി​ന്നീ​ട് ത​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യാ​ക്കു​ന്ന വി​ക​സ​നം വേ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്.

34 വീ​ട്ടു​കാ​ർ​ക്കാ​ണ് ഭീ​മ​മാ​യ കു​ടി​ശി​ക​യു​ള്ള ബി​ൽ വ​ന്നി​ട്ടു​ള്ള​ത്. കോ​ള​നി​യി​ൽ ഇ​പ്പോ​ൾ പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ച്ച് വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ പ​ഴ​യ കു​ടി​ശി​ക മു​ഴു​വ​ൻ അ​ട​ച്ചാ​ൽ മാ​ത്ര​മെ പു​തി​യ വീ​ട്ടി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കു എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

വ​ന വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ജീ​വി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക് ഇ​ത്ര​യും തു​ക അ​ട​ച്ചു​ള്ള വെ​ളി​ച്ചം വേ​ണ്ടെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment