വൈദ്യുത ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ 128 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കണമെന്ന് വൈദ്യബോര്ഡിന്റെ നിര്‍ദേശം കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് വൃദ്ധ ദമ്പതികള്‍. ഉത്തര്‍പ്രദേശ് ഹപുറിലെ ചാമ്രി ഗ്രാമവാസിയായ ഷമീമിനാണ് ഇത്രയും വലിയ തുകയുടെ ബില്‍ നല്കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. വീട് വൈദ്യുതീകരിച്ചതാണെങ്കിലും ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും മാത്രം.
128,45,95,444 രൂപയുടെ ബില്ലാണ് ഷമീമിന് ലഭിച്ചത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ പല തവണ കയറി ഇറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ബില്ലടച്ചാല്‍ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാകു എന്നാണ് അധികൃതര്‍ പറയുന്നത്. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. പ്രദേശത്തെ മുഴുവന്‍ വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമീം പറയുന്നു.
ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്കിയാലും ഒരിക്കലും ബില്ലടയ്ക്കാന്‍ കഴിയില്ലെന്നും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ലെന്നും ഷമീം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇത് ഒരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ പറയുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കാമെന്നും രാംചരണ്‍ എ.എന്‍.ഐയോട് പറഞ്ഞു.