കാലടി: വൈദ്യുതി ബില്ലടയ്ക്കാൻ നിവൃത്തിയില്ലാതെ മരം കയറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു. മഞ്ഞപ്ര ഏഴാം വാർഡിലെ മുളരിപാടം മൂന്നുസെന്റ് കോളനിയിൽ താമസിക്കുന്ന കിളിയേടത്ത് വീട്ടിൽ സുബ്രനാണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ കട്ട് ചെയ്യുന്നതിന് വീട്ടിൽ എത്തിയിരുന്നു. 2,376 രൂപയുടെ ബില്ലാണ് സുബ്രന് വന്നിട്ടുള്ളത്.
കാലവർഷക്കെടുതി മൂലം കുറേ ദിവസങ്ങളായി സുബ്രന് പണിയില്ലായിരുന്നു. ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ നിയമപരമായി കട്ട് ചെയ്യാതെ നിവൃത്തിയില്ലെന്നാണ് അവർ അറിയിച്ചത്. തുടർന്നുള്ള നിരാശയിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.