കൊല്ലം: വാക്കനാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് രണ്ടു വിദ്യാർഥികൾ മരിച്ചു.
കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്.
ഇരുവരും കരിക്കോട് ടികെഎം എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ്. നെടുമൺകാവ് കൽച്ചിറ പള്ളിക്ക് സമീപമായിരുന്നു അപകടം. സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു.
പാലക്കാട് വിളയൂർ ചിറക്കൽ പാടശേഖരത്തിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. പൂളക്കപ്പറമ്പിൽ അബൂബക്കർ (64) ആണ് മരിച്ചത്. പൊട്ടിവീണ കമ്പിയിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് പോലീസ് നിഗമനം.