അയ്യന്തോൾ: പഴയ കുടംബ കോടതി കെട്ടിടത്തിന്റെ മുൻ വശത്ത് റോഡിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കി നിന്നിരുന്ന ഇലകട്രിക് പോസറ്റ് കാർ ഇടിച്ചു തകർന്നു. ക്രിസ്മസിന്റെ തലേന്ന് അർധരാത്രി 12 മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ പോസ്റ്റ് പൂർണ്ണമായി തകർന്ന് ദൂരെയ്ക്ക് തെറിച്ചു പോവുകയും കാറിന്റെ മുൻ വശം തകരുകയും ചെയ്തു.
കാർ യാത്രക്കാരെ പരിക്കേറ്റ് ത്യശൂരിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വെസ്റ്റ് പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.