സാധാരണ ആളുകള്‍ പാരാഗ്ലൈഡിംഗ് നടത്തുന്നത് പതിവാണ്. എന്നാല്‍ ഇലട്രിക് സ്കൂട്ടറുമായി പാരാഗ്ലൈഡിംഗ് നടത്തുന്ന ഒരു അഭ്യാസിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഹിമാചല്‍പ്രദേശിലെ ബന്ദ്ലാധര് എന്ന വിനോദസഞ്ചാരകേന്ദ്രത്തിലാണ് ഇലക്ട്രിക് സ്കൂട്ടറുമായി ഒരു വിരുതന് പറന്നുയര്‍ന്നത്. കൗതുത കാഴ്ച്ച കണ്ട ആളുകളാണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
അഭ്യാസ പറക്കലിനിടെ അപകടമൊന്നും ഉണ്ടാകാതിരിക്കാനും വാഹനത്തിന്റെ ഭാരം കുറയ്ക്കാനും ഇയാള്‍ വാഹനത്തിന്റെ ബാറ്ററി ഊരിമാറ്റിയിരുന്നു.
പഞ്ചാബ് സ്വദേശിയായാ ഹര്‍ഷ് എന്ന യുവാവാണ് കൗതുക കാഴ്ചയൊരുക്കിയത്. പരിശീലനം ലഭിച്ച പാരാഗ്ലൈഡറാണ് ഹര്‍ഷ്. താന്‍ വളരെ അതിശയത്തിലാണെന്നും ഇത് ആദ്യമായിരിക്കും ഒരാള്‍ സ്കൂട്ടറിലിരുന്ന് പാരാഗ്ലൈഡിംഗ് നടത്തുന്നതെന്നും ഹര്‍ഷ് പറഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.