കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. ആലി മുസലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. മഴയെത്തുടർന്ന് നനയാതിരിക്കാൻ ബൈക്ക് സൈഡിലൊതുക്കി അടുത്തു കണ്ട കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.
മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
