യുവതിയും ഒമ്പത് മാസം പ്രായമുള്ള മകളും വൈദ്യുതി കമ്പിയിൽ ചവിട്ടി മരിച്ചു. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ രാവിലെ 6 മണിയോടെയാണ് സംഭവം.
ഒടിഞ്ഞുവീണ് റോഡരികിൽ കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് ഇരുവരും മരിച്ചത്. സൗന്ദര്യ (23), സുവിക്സ്ലിയ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കടുഗോഡി പോലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്നും ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.