ലൈവ് സ്ട്രീമിംഗ് വീഡിയോകളിൽ പ്രശസ്തനാണ് ഡാരൻ ജേസൺ വാട്ട്കിൻസ് ജൂനിയർ എന്ന ഐഷോ സ്പീഡ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഈ പതിനെട്ടുകാരനുളളത്.
ഇപ്പോഴിതാ ഐഷോ സ്പീഡ് പുതിയ പരീക്ഷണം ചെയ്ത് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണെന്ന വാർത്തയാണ് പുറത്തു വരുന്നത്. എലിഫന്റ് ടൂത്ത് പേസ്റ്റ് നിർമ്മിക്കുന്നതിന്റെ പരീക്ഷണ വേളയിലാണ് ഐഷോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊട്ടാസ്യം അയഡൈഡ് അല്ലെങ്കിൽ യീസ്റ്റ്, ചെറുചൂടുള്ള വെള്ളം, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പതയാണ് എലിഫന്റ് ടൂത്ത് പേസ്റ്റ്. ഹൈഡ്രജൻ പെറോക്സൈഡിന്റെ ദ്രുതഗതിയിലുള്ള വിഘടനം മൂലം പതയുടെ രൂപത്തിൽ ഈ മിശ്രിതം പുറത്തേക്ക് വരുന്നു.
ഐഷോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലാവുന്നു. എലിഫന്റ് ടൂത്ത് പേസ്റ്റ് നിർമ്മിക്കുന്നതിന്റെ ഇടയിൽ ആ മിശ്രിതം പതഞ്ഞ് പൊങ്ങുകയും റൂമിനുള്ളിൽ നിറയുകയും ചെയ്തു. പിന്നാലെ പുക കൊണ്ട് കണ്ണു കാണാൻ സാധിക്കാതെ വരുന്നതും വാഡിയോയിൽ കാണാൻ സാധിക്കും.
പരീക്ഷണം വിജയിച്ചില്ല എന്ന് ഐഷോ വീഡിയോയിൽ പറയുന്നത് കേൾക്കാം. എന്റെ ദൈവമേ, ‘എന്താണ് സംഭവിക്കുന്നത്? ഇത് പ്രവർത്തിക്കുന്നുണ്ടോ? എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല,ശ്വാസം മുട്ടുന്നു എന്ന് ഇയാൾ വീഡിയോയിൽ പറയുന്നു.
പുക പടർന്നതിനാൽ ഫയർ അലാറം മുഴങ്ങുന്നതും വീഡിയോയിൽ കേൾക്കാം. റൂമിനകത്ത് പുക നിറഞ്ഞതോടെ ഐഷോ സ്പീഡും വീഡിയോ എടുത്തു കൊണ്ടിരുന്ന സുഹൃത്തും റൂമിൽ നിന്ന് ഓടി രക്ഷപ്പെടുന്നതും കാണാം.
എലിഫന്റ് ടൂത്ത് പേസ്റ്റ് പതഞ്ഞ് പൊങ്ങി അഗ്നിപർവ്വതം പോലെ രൂപപ്പെടുന്നതിനാൽ സയന്സ് ലാബുകളിലും ശാസ്ത്രമേളകളിലുമെല്ലാം ഈ പരീക്ഷണം നടത്താറുണ്ട്. വളരെ ശ്രദ്ധയോടെ വേണം ഓരോ മിശ്രിതവും ചേർക്കാനായി. പാളിപ്പോയാൽ വലിയ അപകടത്തിനു കാരണമാകും. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.