കന്നിനെ കയം കാണിക്കരുത് എന്നു പറയാറുണ്ട്. ആ പ്രയോഗം ‘ആനയെ കനാല്‍ കാണിക്കരുത്’ എന്ന് മാറ്റിപ്പറയേണ്ട ഒരു കാര്യമാണ് ഇപ്പോള്‍ നടന്നത്. ഉത്സവത്തിന് തിടമ്പേറ്റാന്‍ എത്തിച്ച ആനയുടെ വികൃതി കാരണം ഒമ്നി വാനാണ് തിടമ്പേറ്റിയത്.
പീച്ചി തുണ്ടത്ത് ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. തിടമ്പേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാന്‍ കനാലില്‍ ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരന് എന്ന ആനയാണ് തിരിച്ച് കയറാന്‍ തയ്യാറാവാതിരിക്കുകയായിരുന്നു.
ഇതോടെയാണ് ആനയ്ക്ക് പകരം ഒമ്നി വാനില്‍ തിടമ്പേറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പൊടിപ്പാറയില്‍ ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്പ് ആനയെ കുളിപ്പിക്കാനിറക്കിയത്.
എന്നാല്‍ വെള്ളത്തില്‍ ഇറക്കിയ ആന തിരികെ കയറാന്‍ കൂട്ടാക്കാതെ രണ്ടര മണിക്കൂറോളം നേരം വെള്ളത്തില്‍ തന്നെ കിടന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരില്‍ രസിച്ചുകിടന്ന ആനയെ തിരിച്ച് കയറ്റാന്‍ പപ്പാന് ആവുന്നത്ര ശ്രമിച്ചെങ്കിലും ആന അനങ്ങാന്‍ കൂട്ടാക്കിയില്ല.
കയര്‍ ബന്ധിച്ച് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമവും വിഫലമായി. രാവിലെ ഒമ്പത് മണിക്ക് കുളിക്കാനിറങ്ങിയ ആന ഒരു മണിയോടെയാണ് കരയ്ക്ക് കയറിയത്. തുടര്‍ന്ന്, വനം വകുപ്പുദ്യോഗസ്ഥര്‍ ആനയ്ക്ക് എഴുന്നള്ളിപ്പിനുള്ള അനുമതി നിഷേധിച്ചു.
ഇതോടെ, നെറ്റിപ്പട്ടം അണിഞ്ഞ് തിടമ്പുമേറ്റി ഒമ്നി വാന്‍ എഴുന്നള്ളിപ്പിന് ഇറങ്ങുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു.