രാ​ത്രി മ​യ​ക്കം വി​ട്ട​പ്പോ​ൾ വേ​ദ​ന​മൂ​ലം ആ​ന ചി​ന്നം​വി​ളി​ക്കാ​ൻ തു​ട​ങ്ങി; വാ​ഹ​ന​മി​ടി​ച്ച് കൊ​മ്പൊ​ടി​ഞ്ഞ ആ​ന​യെ ഉടമ മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി

ചാ​വ​ക്കാ​ട്: ലോ​റി​യി​ടി​ച്ചു കൊ​ന്പൊ​ടി​ഞ്ഞ കൊ​ള​ക്കാ​ട​ൻ കു​ട്ടി​കൃ​ഷ്ണ​ൻ എ​ന്ന ആ​ന​യെ ഉ​ട​മ​യു​ടെ നാ​ടാ​യ മ​ല​പ്പു​റ​ത്തേ​ക്ക് ഇ​ന്ന​ലെ രാ​ത്രി കൊ​ണ്ടു​പോ​യി.

മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് എ​ഴു​ന്ന​ള​ളി​പ്പി​ന് ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ മു​ത്ത​കു​ന്ന് അ​ണ്ടി​പ്പി​ള്ളി​ക്കാ​വി​ൽ വ​ച്ചാ​ണ് എ​തി​രെ​വ​ന്ന ഗ്യാ​സ് ക​യ​റ്റി​യ ലോ​റി ആ​ന​യു​ടെ ഇ​ട​ത്തേ കൊമ്പിൽ ഇ​ടി​ച്ച​ത്. ലോ​റി നി​ർ​ത്താ​തെ പോ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം.

കൊ​മ്പ് പൂ​ർ​ണ​മാ​യി മു​റി​ഞ്ഞു വീ​ണ കു​ട്ടി​കൃ​ഷ്ണ​ന്‍റെ (20) കൊമ്പ് ദ്വാ​ര​ത്തി​ൻ നി​ന്ന് ശ​ക്ത​മാ​യി ര​ക്തം വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​ന​യെ ഏ​ക്ക​ത്തി​നെ​ടു​ത്ത മ​ണ​ത്ത​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു ഡോ. ​പി.​ബി. ഗി​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ​ത്തി ചി​കി​ത്സ ന​ട​ത്തി.

മു​റി​വി​ൽ നാ​ല് തു​ന്നി​ക്കെ​ട്ട് ന​ട​ത്തി. കു​ത്തി​വ​യ്പു ന​ൽ​കി. പ​ട്ട തി​ന്നാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലും പു​ല്ലും ചോ​റും ക​ഴി​ക്കു​ന്നു​ണ്ട്. രാ​ത്രി മ​യ​ക്കം വി​ട്ട​പ്പോ​ൾ വേ​ദ​ന​മൂ​ലം ആ​ന ചി​ന്നം​വി​ളി​ക്കാ​ൻ തു​ട​ങ്ങി.

ഇ​തേ തു​ട​ർ​ന്ന് ആ​ന​യു​ടെ മ​ല​പ്പു​റ​ത്തേ ഉ​ട​മ​യു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഒ​രു മാ​സം ചി​കി​ത്സ ന​ൽ​കേ​ണ്ടി വ​രും. ഇ​ന്ന​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഒ​ടി​ഞ്ഞ് വീ​ണ കൊമ്പ് വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment