കര്‍ഷകര്‍ക്ക് ഭീതി വിതച്ചു കൊണ്ട് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 19 കന്നുകാലികളെ കൊന്നു തിന്ന നാലു വയസുകാരന് കടുവയെ ഒടുവില്‍ കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പിടികൂടി. കടുവയ്ക്ക് ചെറിയ പരുക്കുകളുണ്ട്. പരുക്ക് പൂര്‍ണമായും ഭേദമായശേഷം കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇത്തരത്തില്‍ പിടികൂടുന്ന കടുവകളെ കാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് അപൂര്‍വമാണ്. കടുവകളെ പിടികൂടിയ ശേഷം മൃഗശാലയിലേക്കും മറ്റുമാണ് സാധാരണ അയച്ചു കൊണ്ടിരുന്നത്.
മൈസൂരു മൃഗശാലയിലാണ് കടുവയെ ചികിത്സിക്കുന്നത്. കടുവയുടെ ആരോഗ്യനില വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കടുവയെ പിടികൂടാനായി അഭിമന്യു എന്ന പേരിലുളള ആന നയിക്കുന്ന നാലു ആനകളെ കൊണ്ടുവന്നിരുന്നു.
കടുവയെ പിടികൂടിയതോടെ കഴിഞ്ഞ ഒരുമാസമായി ഭയചകിതരായി കഴിഞ്ഞിരുന്ന ഗ്രാമവാസികള്‍ക്കും അത് ആശ്വാസമായിരിക്കുകയാണ്.