കൊച്ചി: ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം.
മണിക്കൂറുകൾ നിണ്ട എഴുന്നള്ളത്തുകൾ, ആനയെ കിലോ മീറ്ററുകളോളം അതിനായി നടത്തുന്നു, വലിയ ശബ്ദം, ക്രൂരമായി കൈകാര്യം ചെയ്യൽ, തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല എന്നിവയെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നു. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ടിലുണ്ട്.
കേരള നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതിയിലുള്ള കരട് തയാറാക്കി വരുന്ന സാഹചര്യത്തിൽ ആനകളുടെ കാര്യത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.