തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ആനക്കുഴി സ്വദേശി കുരിക്കാശേരി സുരേന്ദ്രന്റെ കിണറ്റിൽ വീണ ആനയാണ് ചരിഞ്ഞത്.
തിങ്കളാഴ്ച രാത്രിയാണ് ആന കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്നതിനിടെയാണ് ആന ചരിഞ്ഞത്.
കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല. ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനായിരുന്നു വനംവകുപ്പിന്റെ ശ്രമം.