ആനയും നായയും തമ്മിലുള്ളൊരു യുദ്ധം കണ്ടാലോ… തമാശ പറയാതെ ഒന്നു പോയേ എന്ന് പറയണ്ട. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായാരു വീഡിയോ ആണിപ്പോൾ കൗതുകമുണർത്തുന്നത്. വളരെ തിരക്കേറിയ ഒരു റോഡിലേക്ക് ആന ഓടി വരുന്നിടത്തു നിന്നാണ് വീഡിയോയുടെ തുടക്കം.
ആനയെ കണ്ടതും ആളുകൾ ജീവനുംകൊണ്ട് ഓടിമറയുന്നത് കാണാം. റോഡിൽ ധാരാളം വാഹനങ്ങൾ ചീറിപായുന്നുണ്ട്. എന്നാൽ ആനയെ കണ്ട് ആളുകൾ വാഹനങ്ങളും മാറ്റാൻ വെപ്രാളപ്പെടുന്നു. അപ്പോഴാണ് അപ്രതീക്ഷിത എൻട്രി എത്തുന്നത്. മറ്റാരുമല്ല ഒരു നായക്കുട്ടി. അവൻ കുരച്ചുകൊണ്ട് നായയുടെ അടുത്തേക്ക് വരുന്നു.
ഇതിനിടെ അതുവഴി വന്ന ഒരു ബസിന് മുന്നിലേക്ക് ആന പാഞ്ഞടുക്കുന്നു. അതോടെ കുര ശക്തമാക്കി നായക്കുട്ടി ഓടി വരുന്നത് വീഡിയോയിൽ കാണാം. നായയുടെ ശൗര്യം കണ്ട് ഒടുവിൽ ബസ് ആക്രണം ഉപേക്ഷിച്ച് ആന പിന്തിരിഞ്ഞ് പോയി. കാട്ടാന വന്നാലും തെരുവിന്റെ കാവല്ക്കാരന് താന് തന്നെ എന്ന് നായ തെളിയിക്കുകാണ് ഈ വീഡിയോയിലൂടെയെന്ന് വ്യക്തമാക്കാം.