ഹരിദ്വാറിലെ കോടതിയിൽ കയറി നാശം വിതയ്ക്കുന്ന കാട്ടാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോടതിയുടെ ഗേറ്റിലൂടെ കൊമ്പൻ ഇടിച്ചുകയറുന്നതും അവിടെയുണ്ടായിരുന്നവരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും വീഡിയോയിൽ കാണാം.
ഹരിദ്വാറിലെ റോഷനാബാദ് ഏരിയയിലെ ജില്ലാ കോടതിയിലാണ് സംഭവം. പ്രവേശന കവാടവും കോടതി വളപ്പിലെ മതിലും കാട്ടാന തകർത്തുവെന്നാണ് റിപ്പോർട്ട്. ഹരിദ്വാർ, ഋഷികേശ്, ഡെറാഡൂൺ എന്നിവയ്ക്ക് സമീപമുള്ള രാജാജി നാഷണൽ പാർക്കിൽ നിന്നാണ് ആന വന്നതെന്നാണ് കരുതുന്നത്.
‘ഹരിദ്വാറിലെ കാടുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ, ആന കയറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഈ സംഭവത്തില്‍ അത് ജില്ലാ കളക്ടറുടെ ഓഫീസായിരുന്നു, ആന ജില്ലാ കോടതി ജുഡീഷ്യറിയുടെ പ്രധാന കവാടത്തിലേക്ക് കയറുകയും അടച്ച ഗേറ്റ് ബലമായി തുറക്കുകയും ചെയ്തു. പരമ്പരാഗത പാതകളിലൂടെയുള്ള ആനയുടെ യാത്രാപഥം അതിന്റെ ശ്രദ്ധേയമായ ഓർമ്മയ്ക്ക് കാരണമായി പറയപ്പെടുന്നു.
ഏറെനേരത്തെ പരിശ്രമത്തിന് ശേഷം, ഉത്തരാഖണ്ഡ് വനം വകുപ്പ് സംഘം ആനയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിട്ടു. വീഡിയോ എക്സിൽ പങ്കുവച്ചുകൊണ്ട് ഉത്തരാഖണ്ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ എഴുതിയതിങ്ങനെയായിരുന്നു. വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരനെഴുതിയത്, ‘ഒരുപക്ഷേ അവർ കാട് വെട്ടുന്നതിന് നീതി ആവശ്യപ്പെട്ട് വന്നതായിരിക്കാം, നാമെല്ലാവരും എവിടെ പോകണം?’ എന്ന് ചോദിച്ചു.
In areas adjacent to jungles, there have been many occurrences where an Elephant made its way into Haridwar, in this instance it was the District Collector's office, the Elephant advanced towards the main gate of the District Court Judiciary and forcefully opened the closed gate.… pic.twitter.com/zuy8OhL7og
— Dr. PM Dhakate (@paragenetics) December 27, 2023