മധുക്കരൈ ഫോറസ്റ്റ് റേഞ്ചിലെ കുളത്തിൽ വീണ ആനയെ തമിഴ്നാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വിജയകരമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെയാണ് നാല് വയസുള്ള ആനക്കുട്ടി കുളത്തിൽ വീണത്.
ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ആനയെ കണ്ടത്. തുടർന്ന് ആനയെ സഹായിക്കാൻ ഉടൻ രക്ഷാപ്രവർത്തനവും ആരംഭിച്ചു. വാർത്താ ഏജൻസിയായ എഎൻഐ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനൊടുവിൽ കുളത്തിൽ കുടുങ്ങിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷപ്പെടുത്തി. കോയമ്പത്തൂരിലെ മധുരൈ ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ആനയെ കണ്ടെത്തിയത്,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വനം വകുപ്പിന്റെ സമയോചിതമായ പ്രയത്നത്തിനും പ്രവർത്തനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് നിരവധിപേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചത്. ഒപ്പം അഭിനന്ദന വാക്കുകളും അറിയിച്ചു.
കോയമ്പത്തൂർ ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാനകൾ കടക്കുന്നത് വർധിച്ചതിനെ തുടർന്ന് വനംവകുപ്പ് രാത്രികാല പട്രോളിംഗിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
#WATCH | Tamil Nadu: An elephant was rescued safely by forest officials after it was found trapped in an agricultural pond. The officials were patrolling the Madukkarai forest range in Coimbatore when they found the elephant, earlier today. pic.twitter.com/dzGV2wPVom
— ANI (@ANI) November 23, 2023