
കൂട്ടമായി ജീവിക്കുന്ന ജീവിവര്‍ഗമാണ് ആന. ആനക്കൂട്ടത്തിന്റെ യാത്ര കാണുന്നതു തന്നെ ഒരു ഭംഗിയാണ്. വളരെ അച്ചടക്കത്തോടെയാവും ആനക്കൂട്ടം സഞ്ചരിക്കുന്നത്.
ഈ ഒത്തൊരുമ പുഴ നീന്തി കടക്കുമ്പോഴും ആനകള്‍ ലംഘിക്കാറില്ല എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വരിവരിയായി ആന പുഴ നീന്തികടക്കുന്നതാണ് വീഡിയോയിലുള്ളത്.
ആനക്കൂട്ടത്തില്‍ കുട്ടിയാനകളും ഉണ്ട്. പുഴയുടെ നടുവില്‍ നിന്ന്് കരയിലേക്ക് ആനക്കൂട്ടം നീന്തി കയറുന്ന സുന്ദരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.