ഈ പൂട്ടിട്ടാല്‍ ഏതു കൊമ്പനേയും തളയ്ക്കാം; മദംപൊട്ടിയ കൊമ്പനെ തളയ്ക്കാന്‍ പൂട്ടുമായി സിനേനും, ഋഷികേശും

pkd-aanaputtuതച്ചമ്പാറ: ഉത്സവപറമ്പിലോ റോഡിലോ എവിടെയുമാകട്ടെ. മദംപൊട്ടിയ കൊമ്പനെ തളയ്ക്കാന്‍ ഇവരുടെ കൈയിലുണ്ട് ഒരു പൂട്ട്. ഇതെവിടെയും എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാം. ജില്ലാ ശാസ്ത്രമേളയിലെ സയന്‍സ് വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തിലാണ് ആനയെ തളയ്ക്കാനുള്ള വയലന്റ് എലിഫന്റ് കണ്‍ട്രോള്‍  മെക്കാനിസം രംഗത്തെത്തിയത്.കാവശേരി കെസിപി എച്ച്എസ്എസിലെ  സിനേന്‍, ഋഷികേശ് എന്നിവരാണ് ഈ വിദ്യ അവതരിപ്പിച്ചത്. ആനയുടെ ഇടച്ചങ്ങലയുമായി ബന്ധിപ്പിച്ചുള്ള രണ്ടു ഹുക്കുകള്‍ക്കിടയിലാണ് കപ്പിയുടെ രീതിയിലുള്ള യന്ത്രം.ഇതിനെ പാപ്പാന്റെ കൈയിലുള്ള റിമോട്ടുമായി ബന്ധിപ്പിച്ചിട്ടണ്ടാകും.

ആനപ്രകോപിതനാകുന്നതോടെ പാപ്പാന്‍ റിമോര്‍ട്ട് അമര്‍ത്തിയാല്‍ മുന്‍കാലുമായി ബന്ധിപ്പിച്ചുള്ള ചങ്ങല ഓട്ടോമാറ്റിക്കായി ചുരുങ്ങും. ഇതോടെ ആനയ്ക്ക് കാല്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനാവില്ല. റിമോട്ടിലെ മറ്റൊരു ബട്ടണ്‍ അമര്‍ത്തുന്നതോടെ ചങ്ങല പൂര്‍വസ്ഥിതിയിലാക്കാനും പറ്റും.

ഇത്തരമൊരു യന്ത്രം വിപണിയിലില്ല. അധ്യാപകരുടെ പിന്തുണയും സഹായത്തോടെയും പ്രത്യേകം പറഞ്ഞ് നിര്‍മിച്ചതാണിത്. ഉത്സവപറമ്പുകളിലും മറ്റും ആനയിടഞ്ഞ് നിരവധിപേര്‍ കൊല്ലപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ആനയെ തളയ്ക്കാനുള്ള ലോക്കുമായി ഇവര്‍ രംഗത്തെത്തിയിട്ടുള്ളത്. ഉത്സവകാലം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആര്‍ക്കും പരീക്ഷിക്കാവുന്നതാണിതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Related posts