ഭാരതത്തില്‍ പല മതങ്ങളും പലതരം വിശ്വാസങ്ങളും നിലനില്ക്കുന്നുണ്ടല്ലൊ. അതിനോടനുബന്ധിച്ചുള്ള ആരാധന ക്രമങ്ങളും ആചാരങ്ങളും കാണാനുമാകും. ഇവയില്‍ വിശ്വസിക്കുന്നവരും ചോദ്യംചെയ്യുന്നവരും സമൂഹൂഹത്തിലുണ്ടുതാനും.
കഴിഞ്ഞിടെ ഒരു യുവാവിന് ക്ഷേത്രത്തില്‍ സംഭവിച്ചതാണ് ഇപ്പോള്‍ നെറ്റിസണില്‍ ചര്‍ച്ചയാകുന്നത്.
നിതിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ ഒരു യുവാവ് ക്ഷേത്രത്തിലെ ആനയുടെ പ്രതിമയുടെ ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
എത്ര ശ്രമിച്ചിട്ടും യുവാവിന് അതില്‍ നിന്നും ഊരാന്‍ കഴിയുന്നില്ല. പൂജാരിയടക്കമുള്ളവര്‍ ശ്രമിച്ചിട്ടും യുവാവ് കുടുങ്ങിത്തന്നെ കിടക്കുകയാണ്. ഈ സംഭവം മധ്യപ്രദേശിലെ നര്‍മദാ മന്ദറിലാണെന്ന് ചിലര്‍ കമന്റുകളില്‍ പറയുന്നു.
പാപം ചെയ്തവര്‍ ഇത്തരത്തില്‍ പ്രതിമയ്ക്കിടയിലൂടെ നൂഴ്ന്നിറങ്ങുമ്പോള്‍ കുടുങ്ങുമത്രെ. ഏതായാലും ഈ യുവാവ് രക്ഷപ്പെട്ടെന്ന് പ്രത്യാശിക്കാമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.