അമ്മയ്‌ക്കൊരുമ്മ; കി​ണ​റ്റി​ൽ വീ​ണ കുട്ടിയാനയെ ര​ക്ഷ​പ്പെടുത്തി ത​ള്ള​യാ​ന

കാ​ല​ടി: മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട്ടി​ൽ കി​ണ​റി​ൽ അ​ക​പ്പെ​ട്ട കു​ട്ടി​യാ​ന​യെ ത​ള​ള​യാ​ന ത​ന്നെ ക​ര​യ്ക്ക് ക​യ​റ്റി. ഇ​ന്ന് പു​ല​ർ​ച്ചെ ഇ​ല്ലി​ത്തോ​ട് പ​ണ്ടാ​ല സാ​ജു​വി​ന്‍റെ വീ​ട്ടി​ലെ കി​ണ​റി​ലാ​ണ് കു​ട്ടി​യാ​ന അ​ക​പ്പെ​ട്ട​ത്.

കി​ണ​റി​ന് വ​ലി​യ ആ​ഴ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ത​ള്ള​യാ​ന കു​ട്ടി​യാ​ന​യെ ക​ര​ക്ക് ക​യ​റ്റി. ഈ ​സ​മ​യ​മ​ത്ര​യും കാ​ട്ടാ​ന കൂ​ട്ടം പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​രേ​ധി​ച്ചു.

പ്ര​ദേ​ശ​ത്ത് കാ​ല​ങ്ങ​ളാ​യു​ണ്ടാ​കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യ​ത്.

ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. കാ​ല​ടി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment