മൃഗങ്ങളുടെ പെരുമാറ്റം പലപ്പോഴും കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ ആന ഹെല്‍മറ്റ് തിന്നുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തുകൂടി നടന്നുപോകുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെ ഹെല്‍മറ്റ് ആന എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
തുമ്പിക്കൈ കൊണ്ട് ഹെല്‍മറ്റ് എടുത്തശേഷം പനയോലയും മറ്റും വായില്‍ വെയ്ക്കുന്നത് പോലെ ഹെല്‍മറ്റ് തിന്നുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
ഹെല്‍മറ്റ് വായില്‍ വച്ച ശേഷം കൂളായി ആന നടന്നുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പലരും ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമന്റുകള്‍ ഇടുന്നുണ്ട്.