കൊച്ചി: ആന എഴുന്നള്ളത്തിന് ഹൈക്കോടതിയുടെ മാനദണ്ഡങ്ങള് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് വനം വകുപ്പ് തൃപ്പൂണിത്തുറ പൂര്ണത്രയീശ ക്ഷേത്രം ഭരണസമിതിക്കെതിരേ കേസെടുത്തു.
ആനകള് തമ്മില് മൂന്നു മീറ്റര് അകലവും ആനയും ആളും തമ്മില് എട്ടു മീറ്റര് അകലവും പാലിക്കണമെന്ന കോടതി ഉത്തരവാണ് ഇന്നലെ നടന്ന എഴുന്നള്ളത്തില് പാലിക്കപ്പെടാതിരുന്നത്.
വനം വകുപ്പിന്റെ സോഷ്യല് ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്. മഴ മൂലമാണ് അകലം പാലിക്കപ്പെടാന് കഴിയാതെ വന്നതെന്നാണ് ക്ഷേത്രം ഭാരവാഹികള് പറയുന്നത്.