കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍നിന്ന് ഇന്നലെ വൈകിട്ട് വനം വകുപ്പുകാര്‍ പിടികൂടിയ നാലു കോടിയുടെ ആനക്കൊമ്പുകൾ കൊണ്ടുവന്നത് നിലമ്പൂര്‍ കരുളായി വനത്തില്‍നിന്ന്.
സംഘത്തിലെ അഞ്ചുപേരെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയതിനു പിന്നാലെ ഇന്നു രാവിലെ മൂന്നുപേരെകൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ സംഭവത്തില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിത്.
നിലമ്പൂര്‍ കരുളായി വനത്തിലെ കാട്ടാനയുടേതാണ് പിടികൂടിയ കൊമ്പെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആനക്കൊമ്പ് കാട്ടിനുള്ളില്‍നിന്നു കൊണ്ടുവന്ന മോഹനന് എന്നയാളെയും രണ്ടു കൂട്ടാളികളെയുമാണ് ഇന്നു രാവിലെ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് ആനക്കൊമ്പ് നല്കിയ ആളെ കണ്ടെത്താനുള്ള ്രശമവും നടക്കുന്നു. ആനയെ വെടിവച്ചുകൊന്നവരെയും കണ്ടെത്തേണ്ടതുണ്ട്.
നിലമ്പൂര്‍ വട്ടപ്പറമ്പ് സ്വദേശി വലിയപറമ്പ് മുഹമ്മദ് അനസ്, താമരശേരി സ്വദേശി ചുണ്ടകപൊയില് ദീപേഷ്, തിരുവണ്ണൂര്‍ പുതിയ വീട്ടില്‍ സലിം, ബെലിയചാല്‍ പേട്ട സ്വദേശി മുഹമ്മദ് മൊബീന്‍, ചെറുകുളം മക്കട സത്രത്തില്‍ ജിജീഷ് എന്നിവരെയാണ് വനംവകുപ്പിന്റെ ഇന്റലിജന്‍സ് സെല്ലും കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡും താമരശേരി റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്നലെ വൈകിട്ട് പിടികൂടിയിരുന്നത്. 22 കിലോ തൂക്കമുള്ള ആനക്കൊമ്പും മൂന്നു സ്കൂട്ടറും ആനക്കൊമ്പ് കടത്താന്‍ ഉപയോഗിച്ച കാറും പിടികൂടിയിരുന്നു.
ചെറുകളം ഭാഗത്ത് പ്രതികള്‍ ഉണ്ടെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിേശാധനയില്‍ ദീപേഷ്, സലിം, മുഹമ്മദ് മൊബീന്‍, ജിജീഷ് എന്നിവരാണ് ആദ്യം പിടിയിലായിത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് അനസിനെക്കുറിച്ചുള്ള വിവരം ലഭിച്ചതും അറസ്റ്റിലേക്ക് നയിച്ചതും. മലാപ്പറമ്പ് ബൈപാസില്വച്ചാണ് ആനക്കൊമ്പ് കടത്തിയ വാഹനം ഉള്‍പ്പെടെ മുഹമ്മദ് അനസിനെ പിടികൂടിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.