എക്സിൽ പങ്കുവച്ച ഒരു മനുഷ്യ-മൃഗ സംഘർഷത്തിന്റെ വീഡിയോ പലരെയും രോഷാകുലരാക്കിയിരിക്കുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ പങ്കുവെച്ച ക്ലിപ്പിൽ ഒരു കൂട്ടം ആളുകൾ ആനയെ ചെരിപ്പുകൊണ്ട് വിരട്ടാൻ ശ്രമിക്കുന്നത് കാണിക്കുന്നു. അസമിലാണ് സംഭവം നടന്നത്. ഇത് മനുഷ്യ-വന്യജീവി ഇടപഴകലിനെ കുറിച്ച് വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഉയരത്തിൽ നിൽക്കുന്ന ആനയെ താഴെ നിൽക്കുന്ന ഒരു മനുഷ്യൻ ചെരിപ്പ് ഉപയോഗിച്ച് ഓടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ഫ്രെയിമിൽ കൂടുതൽ ആളുകൾ അത് ചെയ്യാൻ ശ്രമിക്കുന്നു. ആന പിന്മാറുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോയ്ക്ക് ഇതിനോടകം 91,000-ലധികം ആളുകൾ കണ്ടു. 1,300-ലധികം ലൈക്കുകളും ലഭിച്ചു. സംഭവം ഓൺലൈനിൽ ചർച്ചയായിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട പുരുഷന്മാരുടെ ധീരതയിൽ പലരും ഞെട്ടൽ പ്രകടിപ്പിച്ചപ്പോൾ, മറ്റുള്ളവർ കാട്ടാനയെ പ്രകോപിപ്പിക്കുന്നതിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി.
അതിനിടെ, സമാനമായ മറ്റൊരു സംഭവത്തിൽ, ഈ വർഷമാദ്യം, കാട്ടാനക്കൂട്ടത്തോട് അടുക്കാൻ ശ്രമിച്ച നാല് പേരുടെ വീഡിയോ വൈറലായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ പങ്കുവെച്ച വീഡിയോയിൽ ഒരു കൂട്ടം വിനോദസഞ്ചാരികൾ വനത്തിനുള്ളിൽ ആനക്കൂട്ടത്തെ സമീപിക്കുന്നത് കാണിക്കുന്നു. അവർ പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ചു. എന്നാൽ, ശബ്ദം കേട്ട് ഞെട്ടിയതോടെ ആനകൾ അവർക്ക് നേരെ പാഞ്ഞടുത്തു.
ശക്തമായ താക്കീത് സഹിതമാണ് നന്ദ വീഡിയോ പോസ്റ്റ് ചെയ്തത്. “പരിഹാസ്യമായ ആൾക്കൂട്ടത്തിന്റെ പെരുമാറ്റം. ഒരു ആനക്കുട്ടിയുള്ള ആനക്കൂട്ടം അത്യധികം ആക്രമണകാരികളായിരിക്കും. നിങ്ങളുടെ ജീവൻ പണയപ്പെടുത്തരുത്. അവരെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുക’ അദ്ദേഹം എഴുതി.
Identify the real animal here. Then these giants charge & we call them killers. Dont ever do this, it’s life threatening. Video is from Assam. pic.twitter.com/e1yltV4RQP
— Parveen Kaswan, IFS (@ParveenKaswan) December 7, 2023