ത​ലോ​ടാ​ൻ ചെ​ന്നു, യു​വാ​വി​നെ തൂ​ക്കി എ​ടു​ത്തെ​റി​ഞ്ഞ് ആ​ന; വൈ​റ​ലാ​യി വീ​ഡി​യോ

കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്കി​റ​ങ്ങി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​പ്പോ​ൾ പ​തി​വാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വെ​റു​തെ ഇ​രി​ക്കു​ന്ന ആ​ന​യെ അ​ങ്ങോ​ട്ട് പോ​യി തോ​ണ്ടി​യാ​ൽ ആ​ന വെ​റു​തെ വിടുമോ? ഇ​ത്ത​ര​ത്തി​ൽ ഒ​രു ആ​ന​യു​ടെ തൊ​ട്ട​ടു​ത്ത് പോ​യ യു​വാ​വി​നു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​ന എ​പ്പോ​ൾ പ്ര​കോ​പി​ത​നാ​കു​മെ​ന്നോ എ​ന്ത് ചെ​യ്യു​മെന്നോ ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. എ​ന്നാ​ൽ ഇ​ത് കാ​ര്യ​മാ​യി​ട്ടെ​ടു​ക്കാ​തെ പ​ല​പ്പോ​ഴും മ​നു​ഷ്യ​ർ മ​റ​ന്നു പോ​വു​ക​യാ​ണ് ചെ​യ്യാ​റ്. അ​തി​നാ​ൽ ത​ന്നെ പൊ​രി​വെ​യി​ല​ത്തും ആ​ന​യെ ന​ട​ത്തി​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യും ഒ​ക്കെ ചെയ്യുന്ന സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.​ അ​ങ്ങ​നെ അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കാ​റു​ണ്ട്. വീ​ഡി​യോ​യി​ലു​ള്ള യു​വാ​വി​ന് സം​ഭ​വി​ച്ച​തും അ​താ​ണ്.

ഒ​രു യു​വാ​വ് കു​റ​ച്ച് ഇ​ല​ക​ളു​മാ​യി ആ​ന​യെ സ​മീ​പി​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. വീ​ഡി​യോ യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ ആ​രോ ത​ന്നെ​യാ​വ​ണം പ​ക​ർ​ത്തു​ന്ന​ത്. കാ​ര​ണം വീ​ഡി​യോ​യ്ക്ക് വേ​ണ്ടി ത​ന്നെ അ​യാ​ൾ ഈ ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തെന്ന് വ്യക്തമാണ്. ആ​ന യു​വാ​വ് കൊ​ടു​ത്ത ഇ​ല​ക​ൾ അ​പ്പോ​ൾ ത​ന്നെ വാ​യി​ലാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, യു​വാ​വ് ആ​ന​യെ ത​ലോ​ടി അ​വി​ടെ ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്.

ആ​ന​യു​ടെ അ​ടു​ത്തേ​ക്ക് യു​വാ​വ് വീ​ണ്ടും വീ​ണ്ടും ചെ​ല്ലു​ക​യാ​ണ്. ആ​ന ഇ​തി​ൽ അ​തൃ​പ്തി കാ​ണി​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, യു​വാ​വ് ഇ​തൊ​ന്നും ഗൗ​നി​ക്കാ​തെ ആ​ന​യു​ടെ തൊ​ട്ട​ടു​ത്തേ​ക്ക് ത​ന്നെ വീ​ണ്ടും വീ​ണ്ടും പോ​വു​ക​യാ​ണ്. ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ ആ​ന യു​വാ​വി​നെ തു​മ്പി​ക്കൈ​കൊ​ണ്ട് ത​ട്ടി എ​റി​ഞ്ഞു. യു​വാ​വ് തെ​റി​ച്ച് വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment