കാ​ണേ​ണ്ട ആ​ന​ക്കാ​ഴ്ച…! ഒ​രു​മി​ച്ച് പു​ഴ നീ​ന്തി നൂ​റി​ലേ​റെ ആ​ന​ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

നി​റ​ഞ്ഞൊ​ഴു​കു​ന്ന ബ്ര​ഹ്മ​പു​ത്ര ന​ദി അ​നാ​യാ​സം നീ​ന്തി​ക്ക​യ​റു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് അ​ദ്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ. സാ​ധാ​ര​ണ ആ​ന​ക്കൂ​ട്ട​ങ്ങ​ളി​ൽ അ​ഞ്ച് മു​ത​ല്‍ 15 വ​രെ അം​ഗ​ങ്ങ​ളെ​വ​രെ​യാ​ണു കാ​ണാ​റു​ള്ള​തെ​ങ്കി​ൽ പു​ഴ ക​ട​ക്കാ​ൻ വ​ന്ന കൂ​ട്ട​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ നൂ​റി​ലേ​റെ ആ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ലാ​ന്‍​ഡ്‌​സ്‌​കേ​പ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ സ​ച്ചി​ന്‍ ഭ​രാ​ലി പ​ക​ർ​ത്തി​യ ആ ​ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തു.

അ​സ​മി​ലെ ജോ​ര്‍​ഹ​ട്ട് ജി​ല്ല​യി​ലെ നി​മ​തി​ഘ​ട്ടി​ലാ​ണ് ഈ ​അ​ത്യ​പൂ​ർ​വ കാ​ഴ്ച ദൃ​ശ്യ​മാ​യ​ത്. ബ്ര​ഹ്മ​പു​ത്ര ന​ദി​ക്കു കു​റു​കെ ആ​ന​ക്കൂ​ട്ടം അ​സ്വ​ദി​ച്ചു നീ​ന്തു​ക​യാ​യി​രു​ന്നു.

ആ​ന​ക​ള്‍​ക്കു നീ​ന്താ​ന​റി​യു​മോ എ​ന്ന സം​ശ​യം ഇ​തി​ന്‍റെ വീ​ഡി​യോ ക​ണ്ടാ​ൽ അ​തോ​ടെ തീ​രും. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ്-​ചൈ​ന എ​ന്നീ മൂ​ന്നു​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ലോ​ക​ത്തി​ലെ നീ​ളം കൂ​ടി​യ ന​ദി​ക​ളി​ലൊ​ന്നാ​ണ് ബ്ര​ഹ്മ​പു​ത്ര. ജ​ല​സ​മൃ​ദ്ധി​യു​ടെ കാ​ര്യ​ത്തി​ലും ബ്ര​ഹ്മ​പു​ത്ര പി​ന്നി​ല​ല്ല.‌

സ​ച്ചി​ന്‍ ഭ​രാ​ലി പ​ക​ർ​ത്തി​യ ആ​ന​ക്കൂ​ട്ട നീ​രാ​ട്ടി​ന്‍റെ വീ​ഡി​യോ മു​തി​ര്‍​ന്ന ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് (ഐ​എ​ഫ്എ​സ്) ഓ​ഫീ​സ​ര്‍ സു​ധാ രാ​മ​ന്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. “ആ​ന​ക​ള്‍ അ​വി​ശ്വ​സ​നീ​യ​മാ​യ നീ​ന്ത​ല്‍​ക്കാ​രാ​ണ്..!’ എ​ന്ന കു​റി​പ്പും അ​തി​നൊ​പ്പം ന​ൽ​കി.

താ​ര​ത​മ്യേ​ന ചെ​റി​യ കൂ​ട്ട​ങ്ങ​ളാ​യാ​ണ് ആ​ന​ക​ൾ സ​ഞ്ച​രി​ക്കാ​റു​ള്ള​തെ​ങ്കി​ലും കാ​ലാ​വ​സ്ഥ, ഭൂ​പ്ര​ദേ​ശം, വി​ഭ​വ​ല​ഭ്യ​ത തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യ കൂ​ട്ട​ങ്ങ​ൾ രൂ​പ​പ്പെ​ടാ​റു​ണ്ടെ​ന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

 

Related posts

Leave a Comment