പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ എലി ലില്ലിയുടെ ആന്റിബോഡി മരുന്ന് മിശ്രിതത്തിന് കോവിഡ് ചികിത്സയില്‍ അടിയന്തര ഉപയോഗ അനുമതി.
നേരിയ രോഗലക്ഷണങ്ങളുള്ളവരുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുക. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട മോണോക്ലോണല്‍ ആന്റിബോഡികളായ ബാംലാനിവിമാബും, എറ്റേസേവിമാബ് എന്നിവ ചേര്‍ന്നുള്ള മരുന്ന് മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.
ആശുപത്രിയില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂ. മുതിര്‍ന്നവരിലുള്ള ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് എളുപ്പം അസുഖം ഭേദമാകാന്‍ ഇതുവഴി സാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍.
കഴിഞ്ഞ ദിവസം റോച്ചേ കമ്പനിയുടെ സമാനമായ ആന്റിബോഡി മിശ്രിതത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.