ആനക്കൂട്ടത്തിന്‍റെ മടക്കയാത്ര; ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു! യാ​​​ത്ര തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ത്തേ​​​ക്ക് ഇ​​​നി 200 കി​​​ലോ​​​മീ​​​റ്റ​​​ർ​​കൂ​​​ടി​​​

ബെ​​​യ്ജിം​​​ഗ്: അ​സാ​ധാ​ര​ണ ​യാ​ത്ര മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ആ​ന​ക്കൂ​ട്ട​ത്തി​നു ത​ട​സ്സ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ ചൈ​നീ​സ് അ​ധി​കൃ​ത​ർ ഒ​ന്ന​ര ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ചു​ മാ​റ്റി.

ഡ്രോ​ണു​ക​ളും വാ​ഹ​ന​ങ്ങ​ളു​മാ​യി 25,000 പോ​ലീ​സു​കാ​രാ​ണ് ആ​ന​ക​ളു​ടെ യാ​ത്ര​യെ നി​രീ​ക്ഷി​ച്ചു വേ​ണ്ട​തു ചെ​യ്യു​ന്ന​ത്.

യു​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ മെം​​​ഗ്‌​​​യാം​​​ഗ്സി സം​​​ര​​​ക്ഷി​​​ത വ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ന്ന​​​ര വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ആ​​​ന​​​ക്കൂ​​​ട്ടം യാ​​​ത്ര തു​​​ട​​​ങ്ങി​​​യ​​​ത്.

അ​​​ഞ്ഞൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ണ്ട യാ​​​ത്ര അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യ വാ​​​ർ​​​ത്താ​​​പ്രാ​​​ധാ​​​ന്യം നേ​​​ടി. കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും വ​​​ലു​​​തും ചെ​​​റു​​​തു​​​മാ​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​മു​​​ള്ള യാ​​​ത്ര വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

ജൂ​​​ണി​​​ൽ പ്ര​​​വി​​​ശ്യാ​​​ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കു​​​ൻ​​​മിം​​​ഗ് വ​​​രെ പോ​​​യ ശേ​​​ഷ​​​മാ​​​ണ് ആ​​​ന​​​ക്കൂ​​​ട്ടം മ​​​ട​​​ങ്ങു​​​ന്ന​​​ത്.

അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ യാ​​​ത്ര​​​യു​​​ടെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. യാ​​​ത്ര തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ത്തേ​​​ക്ക് ഇ​​​നി 200 കി​​​ലോ​​​മീ​​​റ്റ​​​ർ​​കൂ​​​ടി​​​യു​​​ണ്ട്.

Related posts

Leave a Comment