ഇസ്ലാമാബാദ്: “ലോകത്തെ ഏറ്റവും ഏകാന്തനായ ആന’യ്ക്ക് ഒടുവില്‍ മോചനമാവുന്നു.
പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ മൃഗശാലയിൽ 35 വർഷമായി ഒറ്റയ്ക്കു കഴിയുന്ന കാവൻ എന്ന ആനയെ ഞായറാഴ്ച കാട്ടിലേക്ക് തുറന്നു വിടും.
കംബോഡിയയിലെ വന്യമൃഗ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്. കംബോഡിയയില്‍ മറ്റ് ആനകൾക്കൊപ്പം ഇടപഴകാനുള്ള സൗകര്യവും നൽകും.
നേരത്തേ, കാവനെ പാര്‍പ്പിച്ചിരിക്കുന്ന ഇസ്ലാമാബാദിലെ മാര്ഘസാര് മൃഗശാല അടച്ചു പൂട്ടാന്‍ പാക്കിസ്ഥാനിലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മൃഗശാലയിലെ മോശം സാഹചര്യങ്ങളെ തുടർന്നായിരുന്നു കോടതിയുടെ നടപടി.
തുടർന്ന് ലോകമെങ്ങുമുള്ള മൃഗസ്നേഹികള്‍ ആനയെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.