വനമേഖലയിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കുകൾ പലപ്പോഴും കാട്ടാനകളുടെ കുരുതിക്കളമായി മാറാറുണ്ട്. എന്നാലിപ്പോൾ ഈ പ്രശ്നത്തിനു ലളിതമായ പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ വടക്കുകിഴക്കൻ വിഭാഗം.
ആനകൾക്കു പേടിയുള്ള തേനീച്ചകളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണമാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിൻ വരുന്നതിനു നിശ്ചിത സമയം മുന്‍പ് ട്രാക്കുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഈ യന്ത്രം പ്രവർത്തിച്ചാൽ ആനകൾ കാടിനുള്ളിലേക്ക് ഓടിപ്പോകുമത്രേ.
ആറു മാസം മുന്‍പ് പല സ്ഥലങ്ങളിലും ഈ യന്ത്രം സ്ഥാപിച്ചെന്നും പരീക്ഷണം ഏറെ വിജയമാണെന്നും വടക്കുകിഴക്കൻ റെയിൽവേ വിഭാഗം ജനറൽ മാനേജർ ലോകേഷ് നാരായണ്‍ പറഞ്ഞു.