ആനയുടെ ശരീരത്തിന് അടിയിലൂടെ നടക്കുന്നത് ചിലയിടങ്ങളിൽ ഒരു ആചാരമാണ്. എന്നാൽ അത്തരത്തിൽ ആചാരം ചെയ്ത ഒരു വീട്ടമ്മയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഗുജറാത്തിലാണ് സംഭവം.
ജീവനുള്ള ആനയ്ക്കു പകരം ഒരു ചെറിയ ആനയുടെ പ്രതിമയുടെ അടിയിലൂടെയാണ് ഇവർ കടന്നു പോകുവാൻ ശ്രമിച്ചത്. എന്നാൽ പ്രതിമയുടെ വലിപ്പം കുറവായതിനാൽ ഈ സ്ത്രീ അതിന്റെ ഇടയിൽ കുടുങ്ങി പോകുകയായിരുന്നു.
ഒരു വിധത്തിലും അനങ്ങുവാൻ സാധിക്കാതെ കിടന്ന ഇവരെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് ഏറെ പണിപ്പെട്ട് വലിച്ച് മറുവശത്തെത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. രസകരമായ പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടിണ്ട്.