റെയിൽവേ ട്രാക്ക് കടന്ന് പോകുവാൻ തടസമായി നിന്ന റെയിൽവേ ഗേറ്റ് എടുത്ത് മാറ്റി ആന നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
എന്നാൽ സംഭവം എവിടെ നിന്നും പകർത്തിയതാണെന്ന് വ്യക്തമല്ല. തുമ്പി കൈകൊണ്ട് ഗേറ്റ് തുറക്കുവാൻ ശ്രമിച്ച ആന ആദ്യം പരാജയപ്പെട്ടു. എന്നാൽ ശ്രമം ഉപേക്ഷിക്കുവാൻ തയാറാകാതിരുന്ന ആന തല ഉപയോഗിച്ച് ഗേറ്റ് തുറന്നതിന് ശേഷം പാളത്തിലേക്ക് കയറുകയായിരുന്നു.
അടുത്ത ഗേറ്റ് കാൽ കൊണ്ട് ചവിട്ടി താഴ്ത്തിയതിന് ശേഷം ആന സ്ഥലത്ത് നിന്നും നടന്ന് പോകുകയായിരുന്നു. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ആന കടന്ന് പോകുന്ന സമയം ട്രെയിനൊന്നും വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Level crossing or the train line won’t stop this elephant to migrate. They remember their routes very well, passed from one generation to another. Interestingly, different techniques at both the ends. pic.twitter.com/VoINDiVB3C
— Susanta Nanda IFS (@susantananda3) December 8, 2019