
വളരെ സൂഷ്മതയോടെ പടിക്കെട്ടുകള്‍ ചവിട്ടി കയറുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഐഎഫഎസ് ഉദ്യോഗസ്ഥനായ പര്വീന് കസ്വാന് ആണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. പടിക്കെട്ടുകള്‍ നടന്ന് കയറിയ ആന മുകളിലെത്തിയതിന് ശേഷം താന്‍ നടന്ന വന്ന വഴിയിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം.
സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.