ആനയെ എവിടെ വെച്ചു കണ്ടാലും ഒന്നു നോക്കാതെ ആരും പോകാറില്ല. അത്രയ്ക്കുണ്ട് ആനകളോടുള്ള മനുഷ്യന്റെ കൗതുകം.
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ആനകളും നിരവധിയാണ്. അല്പം ഫ്രീക്കനായ ഒരു ആനയാണ് ഇത്തവണ സമൂഹമാധ്യമങ്ങളിലെ താരം.
പാന്റ്സ്, ഷർട്ട്, ബെൽറ്റ് അങ്ങനെ അല്പം കാര്യമായി തന്നെ ഫ്രീക്കനായിരിക്കുകയാണ് ആന. അവിശ്വസനീയമായ ഇന്ത്യ എന്ന അടിക്കുറിപ്പോടെ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പർപ്പിൾ നിറത്തിലുള്ള ഷർട്ടും വെള്ള നിറത്തിലുള്ള പാന്റും കറുത്ത ബെൽറ്റുമൊക്കെയിട്ട് ഗമയിലങ്ങനെ നടക്കുന്ന ആനയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.