കടുത്തുരുത്തി: ബന്ധുവീട്ടില്‍ യുവതി തൂങ്ങി മരിച്ചത് ഭര്‍ത്താവിന്റെ യും വീട്ടുകാരുടെയും മാനസിക പീഡനം മൂലമെന്ന് യുവതിയുടെ പിതാവിന്റെ പരാതി.
കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന് മാത്യുവിന്റെ ഭാര്യ എലിസബത്ത് (31) നെ ഞീഴൂരുള്ള ബന്ധുവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് തമിഴ്നാട് ചെങ്കല്‍പേട്ടില്‍ താമസിച്ചു ജോലി ചെയ്യുന്ന എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പില്‍ തോമസ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്.
വ്യാഴാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് എലിസബത്തിനെ ബന്ധുവീട്ടിലെ കുളിമുറിയില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഴവൂര്‍ കോളജില്‍ ഗസ്റ്റ് ലക്ച്ചററായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനും തമ്മിലുള്ള വിവാഹം 2019 ജനുവരിയിലായിരുന്നു.
ഇവര്‍ക്ക് രണ്ട് വയസുള്ള മകളുണ്ട്. 60 പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും വിവാഹസമയത്ത് നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു. എലിസബത്തിന് ശബളം കുറവാണെന്നും പത്ത് ലക്ഷം രൂപ വീട്ടില്‍ നിന്നും വാങ്ങി തരണമെന്നും ആവശ്യപെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മകളെ മാനസികയമായി പീഡിപ്പിച്ചിരുന്നതായി തോമസ് പറഞ്ഞു.
ശല്യം സഹിക്കാനാവാതെ വന്നതോടെ എലിസബത്ത് ഗര്‍ഭിണിയായ സമയത്ത് തമിഴ്നാട് ചെങ്കല്പോട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് കെവിനും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
2020 ല്‍ കെവിന് കെവിന് വിവാഹമോചനം ആവശ്യപെട്ട് ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ പരാതി നല്കി. വിവാഹമോചന കേസില്‍ കൗണ്‍സിലിംഗ് നടന്നു വരുന്നതിനിടെയാണ് എലിസബത്തിന്റെ മരണം. ഇവരുടെ രണ്ട് വയസുള്ള കുഞ്ഞ് കെവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ്.
വ്യാഴാഴ്ച്ച കുഞ്ഞിന്റെ ജന്മദിനമായിരുന്നു. കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപെട്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുഞ്ഞിനെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ബന്ധുവീട്ടിലെത്തിയ എലിസബത്ത് കുളിമുറിയില്‍ തൂങ്ങി മരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാരുടെ ആരോപണം.
തോമസിന്റെ പരാതിയില്‍ മൊഴിയെടുത്ത് കേസെടുത്തതായി കടുത്തുരുത്തി എസ്ഐ വിബിന് ചന്ദ്രന് പറഞ്ഞു. എലിസബത്തിന്റെ സംസ്ക്കാരം ഇന്ന് (ശനി) മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയില്‍ നടക്കും.