വിദ്യാര്‍ഥികള്‍ക്കെല്ലാം പ്രിയങ്കരി, എലിസബത്തിന്റെ മരണം അവിശ്വസനീയം! ന്യൂയോർക്ക് യൂണിവേഴ്സിറ്റി വിദ്യാർഥിനി വെടിയേറ്റു മരിച്ചു

ന്യൂയോർക്ക്: പോട്സ്ഡാമിൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

എലിസബത്ത് കവലി (21) നെയാ‌ണ് കാന്പസിൽനിന്നും നൂറുമീറ്റർ അകലെ ഫെബ്രുവരി 18നു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

മ്യൂസിക് എഡ്യൂക്കേഷൻ മെയ്ജറിൽ 2022 മേയിൽ ഗ്രാജുവേറ്റ ചെയ്യേണ്ട സീനിയർ വിദ്യാർഥിനിയായിരുന്നു എലിസബത്ത്.

കോളജ് പാർക്ക് റോഡിനു സമീപം വെടിയേറ്റു കിടന്നിരുന്ന എലിസബത്തിനെ പോട്സ്ഡാം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വെടിവയ്പിനുള്ള കാരണം കണ്ടെത്താനായില്ല. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന മൈക്കിൾ എന്ന മുപ്പത്തൊന്നുകാരനെ ന്യൂയോർക്ക് പോലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച വൈകിട്ടു അറസ്റ്റു ചെയ്ത പ്രതിയെ സെന്‍റ് ലോറൻസ് കൗണ്ടി ജയിലിലടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ഇയാൾക്കെതിരെ സെക്കൻഡ് ഡിഗ്രി കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്.

മൈക്കിളിനു യൂണിവേഴ്സിറ്റിയുമായി ഒരു ബന്ധമില്ലെന്നും ഇയാൾ ‌ഒരു വിദ്യാർഥിയോ ജീവനക്കാരനോ ആയിരുന്നില്ലെന്നും യൂ‌ണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

എലിസബത്തിന്‍റെ മരണം അവിശ്വസനീയമാണെന്നും വിദ്യാർഥികൾക്കെല്ലാം പ്രിയങ്കരി ആയിരുന്നുവെന്നും സഹപഠികൾ പറഞ്ഞു.

യൂണിവേഴ്സിറ്റി ക്രെയ്ൻ സ്കൂൾ ഓഫ് മ്യൂസിക് അധ്യാപകരും എലിസബത്തിന്‍റെ വേർപാടിൽ അനുശോചിച്ചു.

പി.പി. ചെറിയാൻ

Related posts

Leave a Comment