കോപ്പൻഹേഗൻ: ഡെന്മാർക്കിലെ മർഗ്രീത രാജ്ഞി രണ്ടാം തവണയും കോവിഡ് പോസിറ്റീവായി.
എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ നടത്തിയ പരിശോധ നയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്നു ഈയാഴ്ചയിലെ പരിപാടികൾ റദ്ദാക്കി.
എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത 2000 അതിഥികളിൽ ഒരാളാണ് 82കാരിയായ മർഗ്രീത രാജ്ഞി.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മർഗ്രീത ഇപ്പോൾ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിഞ്ഞു വിശ്രമജീവിതത്തിലാണ്.
യൂറോപ്പിലെ ഏറ്റവും പഴയ രാജഭരണമാണു ഡെന്മാർക്കിലേത്. 1972ലാണു മർഗ്രീത 31-ാം വയസിൽ രാജ്ഞിയായത്.