നിലവില്‍ ലോക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് എല്ലിസ് പെറി എന്നല്ലാതെ മറ്റൊരുത്തരമില്ല. ഇതിനു ദൃഷ്ടാന്തമായിരുന്നു ഇത്തവണത്തെ ഐസിസി പുരസ്കാരങ്ങളും.
കഴിഞ്ഞ ദശകത്തിലെ ഐസിസിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഇതിനൊപ്പം ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന-ട്വന്റി 20 താരത്തിനുള്ള പുരസ്കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്കാരങ്ങള്‍ തൂത്തുവാരി.
ഐ.സി.സിയുടെ പുരസ്കാര കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം പേരില്‍ കുറിച്ചത്. ഇതിനൊപ്പം തന്നെ നാലു തവണ ഐസിസി ട്വന്റി 20 ലോകകപ്പ് കിരീടവും 2013-ല്‍ ഐസിസി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായി.
ഏകദിനത്തില്‍ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും പെറി നേടി.
2012, 2014, 2018, 2020 വര്‍ഷങ്ങളില്‍ ഓസീസ് ടീമിനൊപ്പം ലോകകപ്പ് വിജയങ്ങളിലും പങ്കാളിയായി. വിരാട് കോഹ്ലിയാണ് പതിറ്റാണ്ടിലെ മികച്ച പുരുഷ താരം