ലോക കോടീശ്വരന് ഇലോണ് മസ്ക് വീണ്ടും അച്ഛനായി. ഇത്തവണ ഇരട്ടക്കുട്ടികളാണ് ടെസ്ല, സ്പേസ് എക്സ് കമ്പനി മുതലാളിയ്ക്ക് പിറന്നത്.
തന്റെ കമ്പനിയിലെ ഒരു ഉയര്ന്ന ഉദ്യോഗസ്ഥയിലാണ് ഇരട്ടക്കുട്ടികള് പിറന്നത് എന്നാണ് പുറത്തു വരുന്ന വാര്ത്തകള് നല്കുന്ന വിവരം.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു മസ്കിന്റെ ഉടമസ്ഥതയിലുള്ള ബ്രെയിന് മെഷീന് ഇന്റര്ഫേസ് കമ്പനിയ്ഹായ ന്യുറാ ലിങ്കിന്റെ ഓപ്പറേഷന്സ് ഡയറക്ടറായ ഷിവോണ് സിലിസ് എന്ന 36 കാരിയില് 51 കാരനായ മസ്കിന് ഇരട്ടകള് ജനിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിലില് കുട്ടികളുടെ പേരിനൊപ്പം പിതാവിന്റെ പേരു കൂടി ചേര്ക്കാന് മസ്കും സിലിസും ഒരുമിച്ച് അപേക്ഷ നല്കി.
കുട്ടികളുടേ പേരിനൊപ്പം ഇനിമുതല് പിതവിന്റെ പേരിന്റെ അവസാന നാമവും അമ്മയുടെ പേരിന്റെ അവസാന ഭാഗവും ഉണ്ടായിരിക്കും.
അമ്മയുടെ പേരിന്റെ അവസാന ഭാഗം കുട്ടികളുടെ പേരിന്റെ മദ്ധ്യഭാഗത്ത് വരും. ഇതോടെ എലണ് മസ്കിന് രേഖകള് പ്രകാരം ഒന്പത് മക്കളായി.
ഇക്കഴിഞ്ഞ ഡിസംബറില് മസ്കും ഗായികയായ് ക്ലെയര് ബൗച്ചറും, വാടക ഗര്ഭപത്രത്തില് ഒരു കുട്ടിക്ക് ജന്മം നല്കിയതിനും ഒരു മാസം മുന്പായിരുന്നു ഈ ഇരട്ടകുട്ടികള് ജനിച്ചത്.
കാനഡയിലെ ഒന്റാറിയോയില് ജനിച്ച സിലില്, മസ്ക് സഹസ്ഥാപകനായ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഗവേഷണ സ്ഥാപനത്തില് വെച്ച് 2015ല് ആയിരുന്നു മസ്കുമായി കണ്ടുമുട്ടുന്നത്.
ഐസ് ഹോക്കി താരം കൂടിയായ സിലിസ് സാമ്പത്തിക ശാസ്ത്രത്തിലും ഫിലോസഫിയിലും ബിരുദവും എടുത്തിട്ടുണ്ട്.
2020-ല് കാലിഫോര്ണിയയില് കോവിഡ് നിയന്ത്രണങ്ങള് നിലനില്ക്കുന്ന പശ്ചാത്തലത്തില് ടെസ്ലാ കമ്പനി അവിടെ നിന്നും നീക്കുവാനുള്ള മസ്കിന്റെ തീരുമാനത്തെ പിന്താങ്ങിക്കൊണ്ട് സിലിസ് രംഗത്ത് വന്നിരുന്നു.
ഇതിന് കാലിഫോര്ണിയ സംസ്ഥാന അസംബ്ലിയിലെ ഒരു അംഗം നല്കിയ മറുപടി ഏറെ വിവാദങ്ങള് സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കനേഡിയന്ഗായികയായ ഗ്രൈംസില് മസ്കിന് രണ്ടു കുട്ടികളുണ്ട്. അതിനുപുറമെ മുന് ഭാര്യയും കനേഡിയന് എഴുത്തുകാരിയുമായ ജസ്റ്റിന് വില്സണില് അഞ്ചു കുട്ടികളും.
മൂന്ന് വിവാഹങ്ങളും അത്രയും തന്നെ വിവാഹമോചനങ്ങളും കഴിഞ്ഞ മസ്കിന്റെ സംഭവബഹുലമായ ജീവിതത്തില് ഏറ്റവുമൊടുവില് പുറത്തുവരുന്നതാണ് ഈ ഇരട്ടക്കുട്ടികളുടെ കഥ.
അതേസമയം മസ്കുമായി തീര്ത്തും പൊരുത്തപ്പെടാനാകാത്ത ഒരു മകന് തന്റെ ലിംഗം മാറുന്നതിനും പേരില് നിന്ന് മസ്കിന്റെ സര് നെയിം മാറ്റുന്നതിനുമായി കോടതിയെ സമീപിച്ചത് അടുത്ത കാലത്ത് വാര്ത്തകളില് ഇടം പിടിച്ചിരുന്നു.