സ്പേസ് എക്സ് കന്പനി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റ് അടുത്തവർഷം അവസാനം ചൊവ്വാ ഗ്രഹത്തിലേക്കു വിക്ഷേപിക്കുമെന്ന് കന്പനി മുതലാളി ഇലോൺ മസ്ക്. 2029ന്റെ തുടക്കത്തിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും. 2031ൽ മനുഷ്യൻ ചൊവ്വയിൽ കാലുത്താൻ സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു.
123 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ റോക്കറ്റാണ്. അടുത്തിടെ നടന്ന റോക്കറ്റിന്റെ വിക്ഷേപണ പരീക്ഷണങ്ങൾ വൻ പരാജയമായിരുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ പദ്ധതിക്കും ഈ റോക്കറ്റാണ് പരിഗണനയിലുള്ളത്.