ഫാ​ഷ​ൻ ഷോ​യു​മാ​യി മോ​ദി, ട്രം​പ്, ബൈ​ഡ​ൻ; എ​ഐ റാം​പ് വാ​ക്ക് വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ഇ​ലോ​ൺ മ​സ്ക്

കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് സാ​ങ്കേ​തി​ക വി​ദ്യ​യി​ലും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ലോ​ക ശ്ര​ദ്ധ പി​ടി​ച്ച് കു​ലു​ക്കി​യ സം​വി​ധാ​ന​മാ​ണ് എ​ഐ. ഇ​പ്പോ​ഴി​താ എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മ്മി​ച്ച റാം​പ് വോ​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്.

“ഒ​രു എ​ഐ ഫാ​ഷ​ൻ ഷോ​യ്ക്കു​ള്ള മി​ക​ച്ച സ​മ​യം” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ലോ​ൺ മ​സ്ക് ആ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. 45 ദ​ശ​ല​ക്ഷ​ത്തോ​ളം കാ​ഴ്ച​ക്കാ​രാ​ണ് ഇ​ത് ക​ണ്ട​ത്.

ക​മ​ല ഹാ​രി​സ്, ബ​റാ​ക് ഒ​ബാ​മ, പോ​പ്പ് ഫ്രാ​ൻ​സി​സ്, ഷി ​ജി​ൻ​പിം​ഗ്, ഉ​ത്ത​ര കൊ​റി​യ​യു​ടെ കിം ​ജോ​ങ് ഉ​ൻ, ടിം ​കു​ക്ക്, ബി​ൽ, ഹി​ലാ​രി ക്ലി​ന്‍റ​ൺ, ജെ​ഫ് ബെ​സോ​സ്, ബെ​ർ​ണി സാ​ൻ​ഡേ​ഴ്‌​സ്, ബി​ൽ ഗേ​റ്റ്സ് എ​ന്നി​വ​രാ​ണ് ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് റാം​പി​ൽ ചു​വ​ടു​വ​ച്ച​ത്.

റാം​പി​ൽ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ എ​ഐ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ൽ ഇ​റ​ക്കി​യ​പ്പോ​ൾ ഇ​ലോ​ൺ മ​സ്ക് ആ​ക​ട്ടെ ടെ​സ്‌​ല പ്ര​മേ​യ​മു​ള്ള സ്യൂ​ട്ട് ആ​യി​രു​ന്നു വേ​ഷം. മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ സ്റ്റൈ​ല​ൻ ലു​ക്കി​ൽ തി​ള​ങ്ങി.

കിം ​ജോം​ഗ് ഉ​ൻ സ്വ​ർ​ണ്ണ നെ​ക്ലേ​സോ​ടു​കൂ​ടി​യ ബാ​ഗി ഹൂ​ഡി ആ​യാ​ണ് ചു​വ​ടു​ക​ൾ വ​ച്ച​ത്. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും വ​സ്ത്ര​ധാ​ര‍​ണ​ത്തി​ൽ ഒ​ട്ടും പി​ന്നി​ലാ​ക്കി​യി​ല്ല. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​ത്.

 

Related posts

Leave a Comment