കോട്ടയം: എംജി യൂണിവേഴ്സിറ്റി കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ സി.ജെ. എൽസിയുടെ പണമിടപാടുകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു.
കൈക്കൂലിയായി വാങ്ങിയ പണം എൽസി എവിടെ നിക്ഷേപിച്ചു ആർക്കൊക്കെ വീതം വച്ചു നല്കി തുടങ്ങിയ വിവരങ്ങളാണ് അന്വേഷിക്കുന്നത്.
എംബിഎ വിദ്യാർഥിനിയിൽ നിന്നും എൽസി ബാങ്ക് അക്കൗണ്ടിലുടെ പലപ്പോഴായി 1.25ലക്ഷം രൂപ വാങ്ങിയ തീയതികൾ വിജിലൻസ് ശേഖരിച്ചു കഴിഞ്ഞു.
ഈ തുക പിൻവലിച്ച തീയതികളും തുടർന്നുള്ള ദിവസങ്ങളിൽ എൽസി മറ്റെവിടെയങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടോ? മറ്റാർക്കെങ്കിലും ബാങ്ക് അക്കൗണ്ടിലുടെ പണം നല്കിയിട്ടുണ്ടെയന്നുമുള്ള വിവരങ്ങളും വിജിലൻസ ശേഖരിച്ചു വരികയാണ്.
പണം നല്കിയ വിദ്യാർഥിനിയുമായി എൽസി നടത്തിയ ഫോണ് സംഭഷണത്തിൽ മറ്റുള്ളവർക്കും പണം വീതം വച്ചു നല്കണമെന്ന് പറയുന്നുണ്ട്. പക്ഷേ ആരുടെയും പേരുകൾ പറയുന്നില്ല.
ഇതോടെ പണം വീതം വച്ചു നല്കിയതു ബാങ്ക് അക്കൗണ്ടിലുടെയോ നേരിട്ടോ ആകാമെന്ന് നിഗമനത്തിൽ അന്വേഷണം സംഘം എത്തിയിരിക്കുന്നത്.
ഇതിനായിട്ടാണ് പണം എൽസിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച തീയതും പീന്നിട് എൽസി പണം പിൻവലിച്ച തീയതിയും ശേഖരിച്ചു പരിശോധിക്കുന്നത്.
കൈക്കൂലിയായി കിട്ടിയ പണം ചിട്ടിയിലും ഒരു സ്വകാര്യ ബാങ്കിലും നിക്ഷേപിച്ചതായും വിജിലൻസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിവരുന്നതയുള്ളു.
എൽസിയുടെ നിയമനം സംബന്ധിച്ച രേഖകൾ വിജിലൻസ് സംഘം പരിശോധിച്ചു വരികയാണ്. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ വിവരം സർക്കാരിനു സമർപ്പിക്കും.
ഇതിനു പുറമെ എൽസിയെ അടക്കം അനധികൃതമായി നിയമിച്ചവരെ മടക്കി അയയ്ക്കണമെന്നും തീരുമാനം കൈക്കൊണ്ട സിൻഡിക്കറ്റംഗങ്ങൾക്കെതിരെ നടപടി വേണമെന്നുമുള്ള ധനകാര്യ പരിശോധനാ വകുപ്പിന്റെ ശിപാർശയിലും യൂണിവേഴ്സിറ്റി നടപടി സ്വീകരിച്ചില്ല.
വിവിധ സമയങ്ങളിൽ ആരോപണം ഉയരുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുവാൻ സിൻഡിക്കറ്റ് തയാറാകുന്നില്ല. എൽസി അടക്കമുള്ളവരെ യൂണിവേഴ്സിറ്റി അസിസ്റ്റന്റാക്കാൻ കൂടുതൽ തസ്തിക സൃഷ്ടിച്ചത് ക്രമവിരുദ്ധമാണെന്നാണ് ധനകാര്യ പരിശോധന (എൻടിജി) വകുപ്പ് കണ്ടെത്തിയത്.
സർവകലാശാലയുടെ ചട്ടങ്ങൾക്കു വിരുദ്ധമായി 31 പേരെ ക്ലറിക്കൽ അസിസ്റ്റന്റുമാരെ വിദ്യാഭ്യാസ യോഗ്യതയുടെ മാത്രം അടിസ്ഥാന യോഗ്യത പരീക്ഷ നടത്താതെ അസിസ്റ്റ്ന്റുമാരായി നിയച്ചിരുന്നതു റദ്ദാക്കണമെന്നും ധനകാര്യ പരിശോധനാ വകുപ്പിന്റെ ശിപാർശയിൽ ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തിൽ 31 പേരെ നിയമിച്ചതിലുടെ പിഎസ്്സിയിലുടെ നിയമനം ലഭിക്കേണ്ട 31 പേരുടെ ജോലിയാണ് ഇല്ലാതായാത്. അതിനാൽ ഇത്തരത്തിൽ നിയമിച്ചവരെ തിരികെ അയക്കണമെന്നും പിഎസ്സി വഴി നിയമനങ്ങൾ നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും ശിപാർശയിൽ പറയുന്നു.
അതേസമയം പരീക്ഷഭവൻ അസിസ്റ്റന്റ് സി.ജെ. എൽസിയുടെ നിയമനം നടപടിക്രമങ്ങൾ പൂർണമായി പാലിച്ചെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ. 2010ൽ സർവകലാശാലയിൽ പ്യൂണ് തസ്തികയിൽ നടന്ന നിയമനങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് രജിസ്ട്രാർ ബി. പ്രകാശ് കുമാർ അറിയിച്ചു.
എഴുത്തുപരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് പട്ടികയിൽനിന്ന് സംവരണ ക്രമമെല്ലാം പാലിച്ചാണ് ഈ തസ്തികയിലേക്കുള്ള മുഴുവൻ നിയമനങ്ങളും നടത്തിയിട്ടുള്ളത്.
നിയമനം ലഭിച്ച 153 പേരിൽ നാലു വർഷം സർവീസ് പൂർത്തിയാക്കിയ ബിരുദധാരികളായവരെയാണു തസ്തികമാറ്റം വഴി അസിസ്റ്റന്റുമാരായി നിയമനം നടത്തിയിട്ടുള്ളത്.
സംസ്ഥാന സെക്രട്ടറിയറ്റ് ഉൾപ്പെടെ സർക്കാർ സർവീസിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചു തന്നെയാണ് സർവകലാശാലയും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചതെന്നും രജിസ്ട്രാർ അറിയിച്ചു.