മുക്കം: കോവിഡിന്റെ രണ്ടാഘട്ട വ്യാപനം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്കാണ് വിനയായത്. ഇത്തരത്തിൽ ഇത്തവണ വലിയ സാമ്പത്തിക നഷ്ടമനുഭവിക്കുന്നവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ മുസ്ലിം പള്ളികളിൽ ഇമാമുമാരായി ജോലി തേടിയെത്തിയിരുന്നവർ.
ഖുർആൻ മുഴുവനും മനപാoമാക്കി വിശുദ്ധ റമദാൻ മാസത്തിൽ കേരളത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകാനെത്തിയിരുന്ന ഝാർഖണ്ഡ്, ബിഹാർ, ബംഗാൾ, കർണ്ണാടക, ആസാം എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനു ഇമാമുകളായി ജോലി തേടുന്നവർക്കാണ് വീണ്ടും കൊറോണയുടെ രണ്ടാംവരവ് അവരുടെ ജീവിതം ദുരിതത്തിലാക്കിയത്.
കഴിഞ്ഞവർഷം പല പള്ളികളിലും തറാവീഹ് നമസ്കാരത്തിന് ഇമാമായി നിൽക്കാൻ ഉറപ്പ് നൽകിയെങ്കിലും കൊറോണ വൈറസിന്റെ വ്യാപന കാരണം പള്ളികൾ അടച്ചിടേണ്ടി വന്നു. ഒപ്പംലോക് ഡൗൺപ്രഖ്യാപിക്കുകയും ചെയ്തു.ഇതോടെ ഈ വർഷമെങ്കിലും കേരളത്തിലെത്താമെന്ന പ്രതീക്ഷയാണ് രണ്ടാം വരവ് തകിടം മറിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഓടിയിരുന്ന മിക്ക ട്രെയിനുകളും ബസ്സുകളും ഓട്ടം നിർത്തിവെച്ച അവസ്ഥയാണ് .ഇക്കാരണത്താൽ കേരളത്തിലെത്തിപ്പെടാനാവാതെ ഇവരുടെ ജീവിതവും ബുദ്ധിമുട്ടിലായി. മുൻ വർഷത്തിൽ മഹാപ്രളയവും ഇമാമുകാർക്ക് തിരിച്ചടിയായിരുന്നു.
കേരളത്തിലേക്ക് തീവണ്ടികൾ മഹാപ്രളയത്തെ തുടർന്ന് നിർത്തി വെച്ചിരുന്നു.ഇതേ തുടർന്ന് പള്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ വിമാന ടിക്കറ്റ് തരപ്പെടുത്തി റമദാൻ നമസ്കാരത്തിനായി പളളി ഇമാമിനെ എത്തിച്ചിരുന്ന സംഭവം വരെയുണ്ടായിരുന്നു.
മഹാപ്രളയവും, 15000 മുതൽ 20000 രൂപ വരെ പ്രതിഫലം നൽകിയാണ് പള്ളികളിൽ തറാവീഹ് നമസക്കാരത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളെ കൊണ്ടുവന്നിരുന്നത്. ഇതിന് പുറമെ സക്കാത്ത് വിഹിതവും ഇവർക്ക് ലഭിച്ചിരുന്നു.
മറ്റു സംഭാവനകളും, സക്കാത്ത് വിഹിതവും ലഭിക്കുന്നതോടെ സന്തോഷത്തോടെയാണ് ഒരോ വർഷവും അവർമടങ്ങിയിരുന്നത്. ഇത് വഴി ജീവിത ചിലവും, പഠന ചിലവിനുള്ള വകയാണ് ഒരോ റമദാനും അവർക്ക് സമ്മാനിക്കുന്നത്.