ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ത് സ്വദേശി ഇമാൻ അഹമ്മദ് അബ്ദുലാദി മരിച്ചു. 504 കിലോ ഭാരമുണ്ടായിരുന്ന ഇമാൻ, ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൃക്കരോഗവും ഹൃദയ സംബന്ധവുമായ അസുഖങ്ങളും ഇമാനെ അലട്ടിയിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇമാനെ മുംബൈയിലെത്തിച്ചത്. മേയ് നാല് ആയപ്പോഴേക്ക് ഇമാന്റെ ഭാരം മുന്നൂറിലെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയയായ ഇമാനെ ഇരുപതിലേറെ ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ചിരുന്നത്.