ഭോപ്പാൽ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ “ഭ്രാന്തന്’ എന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഇമാര്‍തി ദേവി 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയാകാനായി ഇവിടെയെത്തിയ ബംഗാളിയാണദ്ദേഹം. അദ്ദേഹത്തിന് സംസാരിക്കാൻ അറിയില്ല. മുഖ്യമന്ത്രിയുടെ സീറ്റിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം അദ്ദേഹം ഭ്രാന്തനായിപ്പോയി.
സമനില തെറ്റിനിൽക്കുന്ന അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു ഇമാർതി ദേവിയുടെ പരാമർശം.നേരത്തെ, ഇമാർതി ദേവിയെ മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് “ഐറ്റം’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
ഈ വിഷയത്തിൽ നിലപാട് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കമൽനാഥിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു.