ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ ഇരട്ട ഗോൾ നേടിക്കൊണ്ട് എംബാപ്പെ പുതിയ ചരിത്രമെഴുതി. ഫുട്ബോൾ ഇതിഹാസം പെലെയ്ക്കൊപ്പമെത്തിച്ചേർന്ന ചരിത്രമാണ് ഫ്രഞ്ച് താരം കുറിച്ചത്.
1958 ലോകകപ്പ് ഫൈനലിൽ ഇരട്ട ഗോൾ നേടിയ പെലെയ്ക്കുശേഷം ഒരു കൗമാരതാരത്തിന്റെ ആദ്യ ഇരട്ട ഗോൾ പ്രകടനമാണ് 2018 റഷ്യ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ കണ്ടത്. പെലെ അന്ന് ഗോൾ നേടുന്പോൾ 17 വയസേ ഉണ്ടായിരുന്നുള്ളൂ, എംബാപ്പെയ്ക്ക് ഇപ്പോൾ 19ഉം.