എമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോ എന്നുളള കാര്യം സത്യത്തില്‍ എനിക്കും അറിയില്ല. മമ്മൂട്ടിയുടേതായി പുറത്ത് വന്നത് ഒരു എഐ ജനറേറ്റഡ് ചിത്രം ആയിട്ടാണ് തോന്നിയിട്ടുളളത്. അതേതോ വിരുതന് കാണിച്ച വേലയാണ്. അതേക്കുറിച്ച് ചോദിക്കാനൊന്നും ഞാന്‍ നിന്നിട്ടില്ല. ഇനി തിയറ്ററില്‍ സിനിമ വരുമ്പോള്‍ മാത്രമേ അറിയാനൊക്കൂ.
കാരണം പുറത്ത് വിടാതെ വച്ചിരിക്കുന്നതാണെങ്കിലോ. തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടുമാണ് എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഈ സിനിമ എവിടെയൊക്കെ ഷൂട്ട് ചെയ്തു എന്ന് അവര്‍ക്ക് പോലും അറിയില്ല. കാരണം അത്രയൊക്കെ സ്ഥലങ്ങളില്‍ ഷൂട്ട് നടന്നു.
അമേരിക്കയിലും ഇംഗ്ലണ്ടിലും ഗുജറാത്തിലും ദുബായിലും മുംബൈയിലും ഹൈദരാബാദിലും അടക്കം നിരവധി ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.. ഇതില്‍ ഏതെങ്കിലും ലൊക്കേഷനില്‍ മമ്മൂട്ടി പോയി അഭിനയിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. ഞാന്‍ ചോദിക്കാനും പോയിട്ടില്ല.
ഇനി അതേക്കുറിച്ച് ചോദിച്ചാലും അവര്‍ ഇല്ലെന്നേ പറയുകയുളളൂ. കാരണം സസ്പെന്‍സ് ഒരു കാരണവശാലും വെളിയില്‍ പോകാന്‍ സമ്മതിക്കില്ല. കാരണം ചിലപ്പോള്‍ നമ്മുടെ ഉളളില്‍ അത് ഇരുന്നെന്ന് വരില്ല.
ആരെങ്കിലും ചിലപ്പോള്‍ വന്ന് ചോദിക്കുമ്പോള്‍ പിന്നേ, മമ്മൂട്ടി ഉണ്ടല്ലോ എന്നെങ്ങാന്‍ പറഞ്ഞ് പോയാല്‍ കുളമാകും. 27ന് തിയറ്ററില്‍ പോയിട്ട് വേണം എനിക്കും അറിയാന്‍ അദ്ദേഹം ഉണ്ടോ ഇല്ലയോ എന്ന്. -നന്ദു